ലിംക നഴ്സസ് ഡേക്ക് വമ്പിച്ച സ്വീകാര്യത..150 നഴ്സ്മാരുടെ നിറഞ്ഞ പങ്കാളിത്തം
May 10, 2023
ബിനു മൈലപ്ര
ലിവർപൂൾ: യു.കെ മലയാളിയാളികളുടെ ചരിത്ര ത്തിൽ ഇതാദ്യമാണ് ഇത്രയും നഴ്സ്മാർ ഒന്നിച്ച് നഴ്സസ് ദിനാചരണം ആഘോഷി ക്കപ്പെടുന്നത്.ലിവർപൂൾ മലയാളിക ളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ ലിംകയുടെ ഈ വർഷത്തെ നഴ്സസ് ദിനാചരണം ഒരു ചരിത്ര വിജയമാക്കി മാറ്റപ്പെട്ടു. NHS ലും മറ്റ് കെയർ ഹോമുകളിലുമായി പ്രവർത്തിക്കുന്ന 150ൽ പരം നഴ്സുമാരാണ് ലിംക നഴ്സസ് ദിനാചര ണത്തിൽ പങ്കെടുത്തത്.
ഈ കഴിഞ്ഞ May,6ന് ശനിയാഴ്ച 4,മണിക്ക് ലിവർപൂൾ Childwall Millanieum Centre, ൽ വച്ച് നടത്തപ്പെട്ട ആഘോഷപരിപാടികൾ ഇംഗ്ലണ്ടിന്റെ പുതിയ കിരീട അവകാശി ചാൾസ് മൂന്നാമന്റെ കിരീടധാരണത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ടാണ്നാന്ദികുറിക്കപ്പെട്ടത്. ലിംക വൈസ് ചെയർ ശ്രീമതി റാണി ജേക്കബ് സ്വാഗതം ചെയ്ത ചടങ്ങിൽ ശ്രീമതി സ്വപ്‍ന സണ്ണി ചൊല്ലിക്കൊടുത്ത നഴ്സസ് പ്രതിജ്ഞ എല്ലാ നേഴ്സുമാരും ഏറ്റുചൊല്ലി , തുടർന്ന് ലിംക പ്രസിഡന്റ് തോമസുകുട്ടി ഫ്രാൻസീസ് അദ്ധ്യക്ഷ പ്രസംഗം നടത്തി. ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചീഫ് നഴ്സ് David Melia, NHS North West Director Stevan Colfar, RCN North West Chair Carmel O’ Boyle എന്നിവരെ കൂടാതെ London King’s college lecturer Dr.Dilla David, Liverpool Alderhey Children’s Hospital Consultant Dr. Rajesh M.K, Thampi Jose, Princy Santhosh എന്നിവരും വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ നടത്തപ്പെട്ടു.
ശ്രീമതി സൈബി സോളമന് (Sr. Lecturer, LJMU ) Personal Achievement അവാർഡും ശ്രീ ടൈറ്റസ് ജോസഫിന് (Recipient Renal Transplant Coordinator) പബ്ലിക് സർവീസ് അവാർഡും തനിമ കൾച്ചറൽ കമ്യൂണിറ്റിക്ക് സോഷ്യൽ കമ്മിറ്റ്മെന്റ് അവാർഡും സമ്മാനിച്ചു.
Limca Vice Chair Rany Jacob, Biju Peter, Jacob Varghese, Abhitha Raj, Nivia Nair Anjaly Baby എന്നിവർ ഈ കർമ്മ പരിപാടികൾക്ക് നേതൃത്വം കൊടുക്കുകയുണ്ടായി. ഇരുപതിന്റെ നിറവിൽ നിൽക്കുന്ന ലിംകയുടെ കഴിഞ്ഞ കാലങ്ങളിലെ മികവാർന്ന പ്രവർത്തനങൾക്കൊപ്പം ചേർത്തുവയ്ക്കുന്ന മറ്റൊരു തിളക്കമാർന്ന കർമ്മ പരിപാടിയായിട്ടാണ് ഈ വർഷത്തെ നഴ്സസ് ദിനാചരണം നടത്തപ്പെട്ടത്. അത്താഴ വിരുന്നിനു ശേഷം രാത്രി 9 മണിയോടു കൂടി പരിപാടികൾ പര്യവസാനിച്ചു. തികച്ചും ഒരു “Free Event” ആയിട്ടാണ് ലിംക ലിവർപൂളിലും പരിസര പ്രദേശങളിലുമുള്ള നഴ്സസിനുവേണ്ടി അവർക്കായ് ഈ ദിനാചരം സംഘടിപ്പിച്ചത്. എന്നും വേറിട്ട ആശയാവിഷ്കാരങ്ങളിലൂടെ ലിവർപൂൾ മലയാളികളുടെ മനം കവരുന്ന ലിംകയുടെ ഈ വർഷത്തെ ലിംക നഴ്സസ് ഡേ വർണ്ണാഭമായി മാറ്റപ്പെട്ടു.
“ആവണിപ്പുലരി “യെന്ന ലിംകയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 9 ശനിയാഴ്ച്ച 11 മണി മുതൽ നോസിലി ലെഷർ സെന്ററിൽ വെച്ചു നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു. അതിനായി കോർഡിനേറ്റർ ബിനു മൈലപ്രയുടെയും, ചെയർ പേഴ്സൺ തോമസുകുട്ടി ഫ്രാൻസീസിന്റെയും നേതൃത്വത്തിൽ വിപുലമായ കമ്മറ്റിയാണ് പ്രവർത്തിച്ചു വരുന്നത്.
click on malayalam character to switch languages