1 GBP = 106.65
breaking news

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; റെക്കോർഡ് ഭേദിച്ച് മുന്നോട്ട്

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; റെക്കോർഡ് ഭേദിച്ച് മുന്നോട്ട്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് വില 5720 രൂപയിലെത്തി. പവന് വില 45,760 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 4755 രൂപയാണ്.

ഇന്നലെ സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടിരുന്നു. പവന് 400 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 45,600 രൂപയിലെത്തിയത്.

കഴിഞ്ഞ മാസം 14ന് സ്വർണവില പുതിയ ഉയരത്തിൽ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളിൽ വില കുറയുകയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുദിവസമായി ആയിരത്തിലധികം രൂപയാണ് ഉയർന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more