1 GBP = 106.75
breaking news

‘ദി കേരള സ്റ്റോറി’ പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണം; സെൻസർ ബോർഡ്

‘ദി കേരള സ്റ്റോറി’ പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണം; സെൻസർ ബോർഡ്

ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് തീയറ്ററുകളിൽ എത്തുക. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു.സബ്‌ടൈറ്റിൽ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിന് സബ്‌ടൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് പോയ യുവതികളുടെ കഥപറയുന്ന ദ കേരള സ്റ്റോറി നിരോധിക്കണമെന്ന ഹർജി മദ്രാസ് ഹൈക്കോടതിയും തള്ളി. ഇതോടെ ചിത്രം ഇന്ന് തമിഴ്‌നാട്ടിലും പ്രദർശനം നടത്തും.

ചിത്രത്തിന്റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയും തള്ളിയിരുന്നു. കേരളത്തിൽ 21 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെ കേരളത്തിലെ ആദ്യത്തെ പ്രദർശനം ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലെക്‌സിൽ നടക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more