1 GBP = 105.49

മണിപ്പൂരിൽ വൻ സംഘർഷം, കർഫ്യൂ, ഇൻ്റർനെറ്റ് വിലക്ക്; ഇടപെട്ട് സൈന്യവും അസം റൈഫിൾസും

മണിപ്പൂരിൽ വൻ സംഘർഷം, കർഫ്യൂ, ഇൻ്റർനെറ്റ് വിലക്ക്; ഇടപെട്ട് സൈന്യവും അസം റൈഫിൾസും

മണിപ്പൂരിൽ സംഘർഷം രൂക്ഷം. വിവിധയിടങ്ങളിൽ പ്രതിഷേധക്കാർ കടകളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ വിലക്കി. ഗോത്രവിഭാഗമായ ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂണിയൻ ചുരാചന്ദ്പൂരിലെ തോർബങ്ങിൽ നടത്തിയ റാലിക്ക് പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തേയ് വിഭാഗത്തെ പട്ടിക ജാതിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.

റാലി ബിഷ്ണുപൂരിലെത്തിയപ്പോൾ ചിലയാളുകളുമായി ഏറ്റുമുട്ടലുണ്ടായി. ഇത് പരസ്പര ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നു. തുടർന്ന് സംസ്ഥാനത്തുടനീളം ഈ അക്രമം വ്യാപിച്ചു.

ഇംഫാൽ വെസ്റ്റ്, കാക്ചിങ്, തൗബാൾ, ജിരിബാം, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കർഫ്യൂ. ഇവിടങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തു കൂടുന്നത് പൊലീസ് നിരോധിച്ചു. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ മേഖലകളിൽ ശക്തമായ പ്രതിഷേധമുണ്ടായതായി പൊലീസ് പറയുന്നു. ഇവിടങ്ങളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

പ്രതിഷേധം അടിച്ചമർത്താൻ ഇന്ത്യൻ സൈന്യവും അസം റൈഫിൾസും ഇടപെട്ടിട്ടുണ്ട്. 4000 ആളുകൾക്ക് ഇവർ സൈന്യം അഭയം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more