1 GBP = 106.80

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ
സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. ഒരാഴ്ചയായി വീട്ടിൽ തന്നെ ചികിത്സ നടത്തിവരികയായിരുന്നു. ഇന്നു ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. 

നാൽപത് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് അഭിനയ രംഗത്തും സജീവമായി. ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായി വേഷമിട്ടു. സംസ്കാരം പിന്നീട് നടക്കും.

അസിസ്റ്റന്റായി സിനിമാ മേഖലയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങൾ മറക്കാൻ സാധിക്കില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more