1 GBP = 113.34
breaking news

കടബാധ്യതയെ തുടർന്ന് വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു

കടബാധ്യതയെ തുടർന്ന് വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു

വയനാട്ടിൽ കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ ആണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു. രണ്ട് ദിവസം മുമ്പാണ് വിഷം കഴിച്ച് അവശനായ നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. കടബാധ്യത ഉണ്ടായിരുന്നുവെന്നും വാഴ കൃഷി നശിച്ചതോടെ വലിയ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചിരുന്നു.

കഴിഞ്ഞ വേനൽ മഴയിലും കാറ്റിലും സൈജന്റെ അറുനൂറോളം നേന്ത്രവാഴകൾ നശിച്ചിരുന്നു. ഇതോടെ ലക്ഷകണക്കിന് രൂപയുടെ നഷ്ടം അദ്ദേഹത്തിന് ഉണ്ടായി. കൃഷിക്കായി തരിയോട് കോർപറേറ്റീവ് ബാങ്കിൽ നിന്നും ഗ്രാമീണ ബാങ്കിൽ നിന്നും 15 ലക്ഷത്തോള വായ്‌പ എടുത്തിരുന്നു. ഇത് തിരിച്ചടക്കാൻ സാധിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് ആരോപണങ്ങൾ ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more