1 GBP = 110.31

എഐ ക്യാമറ വിവാദം: പ്രസാഡിയോ കമ്പനിക്ക് എഐ ഇടപാടിനും മുമ്പും സർക്കാരിന്റെ കരാർ

എഐ ക്യാമറ വിവാദം: പ്രസാഡിയോ കമ്പനിക്ക് എഐ ഇടപാടിനും മുമ്പും സർക്കാരിന്റെ കരാർ

എഐ ക്യാമറ ഇടപാടിൽ ദുരൂഹത തുടരുന്നു. വിവാദ കമ്പനിയായ പ്രസാഡിയോയ്ക്ക് തുടക്കം മുതലേ സർക്കാരിന്റെ കരാറുകൾ ലഭിച്ചതായി തെളിവുകൾ പുറത്ത്. ഗതാഗത വകുപ്പിനായി വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷൻ പ്രസാഡിയോ സ്ഥാപിച്ചത് ഉപകരാറിലൂടെയാണ്. ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയാണ് പ്രസാഡിയോയ്ക്ക് ഉപകരാർ നൽകിയത്. 2018ൽ കമ്പനി നിലവിൽ വന്നതിന് ശേഷം മാസങ്ങൾക്ക് ഉള്ളിലായിരുന്നു പ്രസാഡിയോയ്ക്ക് കരാർ ലഭിച്ചത്. അഞ്ച് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. ഇതിൽ രണ്ടെണ്ണത്തിന്റെ കരാറായിരുന്നു പ്രസാഡിയോയ്ക്ക് നൽകിയത്.

എഐ ക്യാമറ ഇടപാടിൽ കെൽട്രോൺ ഉപകരാർ നൽകിയ പ്രസാഡിയോയ്ക്ക് പ്രവർത്തി പരിചയമോ സാങ്കേതിക പരിജ്ഞാനമോ ഇല്ല. സ്ഥാപിച്ച് ആറ് വര്ഷം മാത്രമായാണ് പ്രസാഡിയോയ്ക്ക് പ്രവർത്തി പരിചയം ഉള്ളത്. എന്നാൽ ഉപകരാറിനുള്ള ടെൻഡറിൽ കമ്പനിക്ക് പത്ത് വർഷം പ്രവർത്തിപരിചയം വേണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഈ വ്യവസ്ഥ മറികടന്നാണ് പ്രസാഡിയോയ്ക്ക് ടെൻഡർ നൽകിയത്. ഈ വിഷയത്തിൽ സർക്കാർ മൗനം പാലിക്കുകയാണ്. വ്യവസായ മന്ത്രിയോ ഗതാഗത മന്ത്രിക്കോ വിഷയത്തിൽ മറുപടി നൽകാൻ സാധിച്ചിട്ടില്ല.

2021 മാർച്ച് 13 ന് എസ്ആർഐടി കെൽട്രോണിന് നൽകിയ രേഖയനുസരിച്ച് പ്രസാഡിയോ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡും ട്രോയ്‌സ് ഇഫോഫോടെകും പദ്ധതി നിർവ്വഹണത്തിലെ പ്രധാന പങ്കാളികളാണ്. മീഡിയാ ട്രോണിക്‌സ് അടക്കം ഒരു ഡസനോളം സ്ഥാപനങ്ങൾ ഒഇഎമ്മുകളായും പ്രവർത്തിക്കുന്നുണ്ട്. കെൽട്രോൺ പുറത്ത് വിട്ട രേഖയനുസരിച്ച് ടെണ്ടർ ഇവാലുവേഷനിൽ എസ്ആർഐടിക്ക് കിട്ടിയത് 100 ൽ 95 മാർക്ക്. അശോകയ്ക്ക് 92 ഉം അക്ഷരയ്ക്ക് 91 ഉം കിട്ടിയപ്പോൾ ടെണ്ടർ ഘട്ടത്തിൽ പുറത്തായ ഗുജറാത്ത് ഇഫോടെക്കിന് കിട്ടിയത് 8 മാർക്ക് മാത്രം. കെൽട്രോണിന് പുറമെ ഏഴു കമ്പനികൾക്കാണ് പലതട്ടിൽ ഉപകരാർ നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more