1 GBP = 107.38
breaking news

ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്നുള്ള ഹര്‍ജിയിൽ അടിയന്തരമായി ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്നുള്ള ഹര്‍ജിയിൽ അടിയന്തരമായി ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ദി കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജിയിൽ അടിയന്തരമായി ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സിനിമ വിദ്വേഷ പ്രസം​ഗത്തിന്റെ ഭാ​ഗമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ സിനിമയെ ചേര്‍ക്കാനാവില്ലെന്നാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാൻ സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഈ വിഷയം ചീഫ് ജസ്റ്റിസിന് മുമ്പാകെ ഉന്നയിക്കാൻ ഹർജിക്കാരനോട് ജസ്റ്റിസ് കെ എം ജോസഫ് നിർദ്ദേശിച്ചു. സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

അതേസമയം, ജെഎൻയുവിൽ ദി കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് എ ബി വി പി അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതുവിധേനയും പ്രദർശനം തടയുമെന്ന നിലപാടിലാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ. ഇന്ന് വൈകിട്ട് 4 മണിക്കാണ് കേരള സ്റ്റോറി എ ബി വി ബി പ്രദർശിപ്പിക്കാനൊരുങ്ങുന്നത്. സർവകലാശാലയിലെ ഓഡിറ്റോറിയത്തിലാണ് പ്രദർശനം.

കേരളത്തിലെ നിർബന്ധിത മത പരിവർത്തനവും ലൗ ജിഹാദും വ്യക്തമാക്കുന്ന ചിത്രമാണ് ദി കേരള സ്റ്റോറി എന്നാണ് എ ബി വി പിയുടെ നിലപാട്. എന്നാൽ പ്രദർശനം തടയുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. സിനിമയുടെ പ്രദര്‍ശനം കേരളത്തില്‍ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഐഎസ് സ്വാധീനം കേരളത്തില്‍ ശക്തമാണ്. സിനിമയെ സിനിമയായി കാണണമമെന്നും ദി കേരള സ്റ്റോറി കാണേണ്ടവര്‍ കാണട്ടെ എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സ്റ്റോറി സിനിമയാണെന്നും ചരിത്രപുസ്തകമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘സിനിമയെ ആ നിലയില്‍ കാണണം. എന്തിനാണിത്ര വേവലാതി. ക്രിസ്ത്യാനികളെ ആക്രമിക്കുന്ന നാടകത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുമതി കൊടുക്കുന്നവരാണ് കേരള സ്റ്റോറിയെ എതിര്‍ക്കുന്നതെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more