ലാലു സ്കറിയ (പി ആർ ഒ)
കൊവെൻട്രി കേരള കമ്മ്യൂണിറ്റിയുടെ 2023 -2024 വർഷത്തെ പ്രസിഡന്റായി ബിപിൻ ലൂക്കോസ് പണ്ടാരശ്ശേരിയെ ഷിൽട്ടൻ വില്ലേജ് ഹാളിൽ ചേർന്ന വാർഷീക ജനറൽ ബോഡി യോഗം തിരഞ്ഞെടുത്തു. യു കെ സി സി എ മുൻ വൈസ് പ്രസിഡന്റ്, കൊവെൻട്രി യൂണിറ്റ് മുൻ ഭാരവാഹി എന്നീ പ്രവർത്തന പരിചയവുമായാണ് ബിപിൻ പ്രസിഡണ്ടായി എത്തുന്നത് .
സെക്രട്ടറിയായി തിരഞ്ഞെടുത്ത ജോൺസൻ യോഹന്നാൻ മുൻ വർഷങ്ങളിൽ കൊവെൻറി കേരള കമ്മ്യൂണിറ്റിയിലും യുക്മ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ യുക്മ ടൂറിസം ക്ലബിൻ്റെ വൈസ് ചെയർമാനാണ്. വൈസ് പ്രസിഡന്റായി നിയമിതനായ രാജു ജോസഫ് കൊവെൻട്രിയിലെ ആദ്യ കാല മലയാളിയും സി കെ സി മുൻ ഭാരവാഹിയുമാണ്. ജോയിന്റ് സെക്രട്ടറിയായ പോൾസൺ മാത്യൂസ് സി കെ സിയുടെ മുൻ പ്രസിഡന്റ്, സെക്രട്ടറി, ചാരിറ്റി കോർഡിനേറ്റർ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.
ഖജാൻജിയായ ജിമ്മി ജേക്കബ് ഇടുക്കി സംഗമത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളും ഊർജസ്വലതയുള്ള സംഘാടകനുമാണ്. ജോയിന്റ് ട്രെഷറർ ആയി ജേക്കബ് സ്റ്റീഫനെയും യോഗം തിരഞ്ഞെടുത്തു. യുവത്വത്തിന്റെ ചുറുചുറുക്കോടെ പ്രവർത്തന പാടവം ഉള്ള ജേക്കബ് സി കെ സി മുൻ ഭാരവാഹി ആയിരുന്നു.
പി ആർ ഓ ആയി നിയമിതനായ ലാലു സ്കറിയ 2016 ഇൽ സി കെ സി യുടെ പി ആർ ഓ ആയി പ്രവർത്തിച്ചിട്ടുണ്ട്. സി കെ സി മുൻ ഭാരവാഹി ആയിരുന്ന ശിവപ്രസാദ് ആണ് ഈ വർഷത്തെ ചാരിറ്റി കോർഡിനേറ്റർ .
2023 -2024 വർഷത്തെ ഭരണത്തിലേക്കായി 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു. ജിൻ്റോ സൈമൺ, ബിജോ തോമസ്, ബിനോയി ജേക്കബ്, ഷൈജു ജേക്കബ്, ബാബു കെ ജോർജ്, സജി വി ഡി, ജെയ്‌മോൻ മാത്യൂ, സാജൻ സെബാസ്റ്റിയൻ, എബി പൗലോസ്, ജോസ് മാത്യു, സൈജു ജോസഫ്, റെജി യോഹന്നാൻ, ജെയിംസ് മാത്യു, ഗോപകുമാർ പി നായർ, ജോസഫ് ജോൺ, വാർവിക്ക് ലെമിങ്ടൺ, ജയൻ പീറ്റർ.
അനുഭവ സമ്പത്തിന്റെ കരുത്തുറ്റ പുതിയ നേതൃത്വത്തെ വലിയ പ്രതീക്ഷയോടെയാണ് കോവെന്ററി കേരള കമ്മ്യൂണിറ്റി നോക്കിക്കാണുന്നത്.
click on malayalam character to switch languages