1 GBP = 107.88
breaking news

ചാലക്കുടിയിലെ അറ്റക്കുറ്റപ്പണികള്‍; നാളത്തെ ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിന്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ.

ചാലക്കുടിയിലെ അറ്റക്കുറ്റപ്പണികള്‍; നാളത്തെ ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കി; മറ്റ് ട്രെയിന്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ.

ചാലക്കുടി റെയില്‍വേ പാളത്തിലെ ഗര്‍ഡറുകള്‍ മാറ്റുന്നതിനുള്ള അറ്റകുറ്റപ്പണികള്‍ നാളെ നടക്കാനിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ ട്രെയിന്‍ ഗതാഗതം തടസപ്പെടും. രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജനശതാബ്ദി എക്‌സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.

കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് എന്നിവ റദ്ദാക്കി. രപ്തി സാഗര്‍ എക്‌സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനുമിടയില്‍ ഭാഗികമായി റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ ട്രെയിനുകള്‍

12081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്

12082 തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്

റപ്തി സാഗര്‍ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more