1 GBP = 106.75
breaking news

സമരത്തിൽ പങ്കെടുത്താൽ ജോലിയും പിൻ നമ്പറും നഷ്ടപ്പെട്ടേക്കാം; നഴ്‌സുമാരുടെ സമരം തടയാൻ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ

<strong>സമരത്തിൽ പങ്കെടുത്താൽ ജോലിയും പിൻ നമ്പറും നഷ്ടപ്പെട്ടേക്കാം; നഴ്‌സുമാരുടെ സമരം തടയാൻ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ</strong>

ലണ്ടൻ: ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ വരാനിരിക്കുന്ന സമരത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ താൻ പദ്ധതിയിടുന്നതായി ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. ഇംഗ്ലണ്ടിലെ എൻഎച്ച്എസിൽ പ്രവർത്തിക്കുന്ന റോയൽ കോളേജ് ഓഫ് നഴ്സിംഗ് (ആർസിഎൻ) അംഗങ്ങൾ മെയ് മാസത്തെ ബാങ്ക് അവധിയിൽ 48 മണിക്കൂർ പണിമുടക്ക് നടത്താൻ ഒരുങ്ങുകയാണ്. ഏപ്രിൽ 30 ന്, രാത്രി 8 മണി മുതൽ മെയ് 2 ന് രാവിലെ വരെ 48 മണിക്കൂർ സമരമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അത്യാഹിത വിഭാഗങ്ങളിലെയും തീവ്രപരിചരണ വിഭാഗങ്ങളിലെയും കാൻസർ വാർഡുകളിലെയും നഴ്‌സുമാർ ആദ്യമായാണ് സമരത്തിന് ഇറങ്ങുന്നത്.

മെയ് മാസത്തിൽ മാൻഡേറ്റ് കാലഹരണപ്പെടുന്നതിന് മുമ്പ്, സമരത്തിന്റെ നിയമസാധുത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎച്ച്എസ് മേധാവികൾ ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേയ്ക്ക് കത്തെഴുതിയിരുന്നു. “എൻഎച്ച്എസ് തൊഴിലുടമകളുടെ അഭ്യർത്ഥനയെത്തുടർന്ന്, റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ വരാനിരിക്കുന്ന ഏപ്രിൽ 30 മുതൽ മെയ് 2 വരെയുള്ള 48 മണിക്കൂർ സമരം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ കോടതികളോട് നിയമനടപടി സ്വീകരിക്കാനുള്ള എന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഖേദപൂർവ്വം ഞാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പണിമുടക്കാനുള്ള അവകാശത്തിൽ സർക്കാർ ഉറച്ചു വിശ്വസിക്കുന്നു, എന്നാൽ ഏത് വ്യാവസായിക നടപടിയും നിയമാനുസൃതമാണെന്നത് പ്രധാനമാണ്, നടപടിയെടുക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല.” സ്റ്റീവ് ബാർക്ലേ ഇന്നലെ മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

അടിയന്തര, കാൻസർ പരിചരണം ഉൾപ്പെടെയുള്ള ദേശീയ ഇളവുകളൊന്നും അംഗീകരിക്കാത്ത സമര നടപടി രോഗികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നും, സമരത്തിൽ പങ്കെടുക്കുന്നത് നേഴ്‌സുമാരുടെ കരിയറിനെ അപകടത്തിലാക്കുമെന്നും ബാർക്ലേ മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായ സമരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടുന്ന നഴ്‌സുമാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും, അത് അവരുടെ പ്രൊഫഷണൽ രജിസ്‌ട്രേഷൻ അപകടത്തിലാക്കുകയും നഴ്‌സിംഗ് പെരുമാറ്റച്ചട്ടത്തിൽ പറഞ്ഞിരിക്കുന്ന ആവശ്യകതകളുടെ ലംഘനമായി കണക്കാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ആർസിഎൻ ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുള്ളൻ ഈ നീക്കത്തെ “നഗ്നമായി രാഷ്ട്രീയം” എന്ന് മുദ്രകുത്തി. ഭീഷണി കൊണ്ട് സർക്കാരിന് നഴ്‌സുമാരുടെ വായ്മൂടിക്കെട്ടാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more