വൈക്കം ചെമ്പിൽ അയ്യനംപറമ്പിൽ കുടുംബാംഗമായ തോമസ് അന്തരിച്ചു. 87 വയസ്സായിരുന്നു. എറണാകുളം ജില്ലയിൽ സൗത്ത് പറവൂർ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവക അംഗമാണ്. പരേതയായ മേരിക്കുട്ടിയാണ് ഭാര്യ.
പൊതു പ്രവർത്തന രംഗങ്ങളിൽ ഏറെ സജീവമായിരുന്ന ശ്രീ തോമസ് അയ്യനംപറമ്പിൽ ഉദയനാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ, ഉദയനാപുരം സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, വൈക്കം സെൻട്രൽ ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്റ്, വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളിൽ കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിൽ ശ്രദ്ധേയനായിരുന്നു. നിലവിൽ വൈക്കം സെൻട്രൽ ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്റ്റർ ബോർഡ് അംഗം ആയി പ്രവർത്തിക്കുകയായിരുന്നു.
യു കെ യിൽ ബേസിംഗ്സ്റ്റോക്ക് ബറോ കൗൺസിലറും യുക്മ മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, സുജ റെജി എന്നിവർ മക്കളാണ്. കാണക്കാരി കത്താനാകുറ്റ് കുടുംബാംഗമായ ആൻസി (ബിന്ദു), അതിരമ്പുഴ കല്ലുവെട്ടുകുഴി റെജി സെബാസ്റ്റ്യൻ എന്നിവർ മരുമക്കൾ. സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് സൗത്ത് പറവൂർ സെന്റ് ജോൺസ് കത്തോലിക്കാ പള്ളിയിൽ.
പരേതന്റെ വിയോഗത്തിൽ യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, വൈസ് പ്രസിഡന്റുമാരായ ഷീജോ വർഗ്ഗീസ്, ലീനുമോൾ ചാക്കോ, ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിത തോട്ടം, ജോയിൻ്റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം, പിആർഒ അലക്സ് വർഗ്ഗീസ്, യുക്മ ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റിയൻ, യുക്മ ലെയ്സൺ ഓഫീസർ മനോജ് പിള്ള, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ ജനറൽ സെക്രട്ടറി സുനിൽ ജോർജ്ജ്, ട്രഷറർ രാജേഷ് രാജ്, ബേസിംങ്ങ് സ്റ്റോക്ക് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് ബിനീഷ് അഗസ്റ്റിൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ തീരാനഷ്ടത്തിൽ യുക്മ ന്യൂസ് ടീമും പങ്കുചേരുന്നു.
click on malayalam character to switch languages