സെന്റ് മേരീസ് ഇക്യുമെനിക്കൽ ചർച്ച് ഇപ്സ്വിച്ചിലെ ഹാശാ ആഴ്ചശുശ്രുഷകൾക്കു ഭക്തിസാന്ദ്രമായ പരിസമാപ്തി.
Apr 13, 2023
ബാബു മങ്കുഴിയിൽ
Fr.ജോമോൻ പുന്നൂസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 17 വർഷമായി സെന്റ്മേരീസ്ഇക്യു മെനിക്കൽ ചർച്ചിൽ വിശുദ്ധ ഖുർബാന അനുഷ്ടിച്ചു വരികയാണ്. കഴിഞ്ഞ ഒരാഴ്ചയായി ഓശാനയും പെസഹായും ദുഃഖശനിയും കഴിഞ്ഞ് ഉയര്‍പ്പിന്റെതിരുന്നാള്‍ വിശ്വാസികള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.
വിശുകര്മ്മങ്ങള് വിവിധ പള്ളികളില്‍ നിന്നുള്ള പുരോഹിതര്‍ നേതൃത്വം നല്കി. ഓശാന ഞായറാഴ്ചയും പെസഹാ വ്യാഴാഴ്ചയും ഫാ. ജോമോൻ പുന്നൂസിന്റെകാര്മികത്വത്തിലാണ് നടത്തപ്പെട്ടത്. ദുഃഖ വെള്ളിയും,ഉയിർപ്പിന്റെ ശിശ്രുഷകളും ബെൽഫാസ്റ്റിൽ നിന്നുള്ള Rev Fr.എൽദോയുടെ കാർമ്മികത്വത്തിലാണ് നടത്തപ്പെട്ടത്.
Rev Fr.ജോമോൻ പുന്നൂസിന്റെ കാർമികത്വത്തിൽ ഇപ്സ്വിച്ചിലെ സെന്റ്അഗസ്റ്റിൻസ് പള്ളിയിൽ നടന്ന ഓശാന, പെസഹ ശുശ്രുഷകളും ഭക്തി സാന്ദ്രമായപ്രദക്ഷിണവും ഏവർക്കും ഹൃദ്യാനുഭവമായി.
വിശ്വാസ സമൂഹത്താൽ നിറഞ്ഞ ഇപ്സ്വിച്ചിലെ സെന്റ് അഗസ്റ്റിൻസ് ചർച്ചിൽഓരോ ശിശ്രുഷകൾക്കും വിശ്വാസികൾ നേർച്ചയായി കൊണ്ടുവന്ന സ്വാദിഷ്ടമായഭക്ഷണപദാർത്ഥങ്ങൾ ഈ കൂട്ടായ്മയുടെ ഐക്യം വിളിച്ചോതുന്നു . പെസഹ ആചാരണത്തിനുശേഷം വിശ്വസികളുടെ സൗകര്യാർദ്ധം ദുഃഖ വെള്ളിയുടെ ശുശ്രുഷകൾ നടത്തപ്പെട്ടത്ഇപ്സ്വിച്ചിലെ ഗ്രേറ്റ് ബ്ലെകെൻഹാം ഹാളിൽ വച്ചായിരുന്നു.
ദുഃഖവെള്ളിയാഴ്ചയിലെ പീഡാനുഭവ വായനകളും ,പ്രദക്ഷിണവും ഭക്തിസാന്ദ്രമായിആഘോഷിച്ച ഇപ്സ്വിച് സമൂഹം ഏകദേശം 300 ഓളം പേര്‍ക്ക് നേര്‍ച്ചഭക്ഷണമായി കഞ്ഞിയും പയറും നല്കി ഉത്തവണ ചരിത്രം കുറിച്ചു.
വൈകിട്ട് ആറ് മണിയോടെ നടന്ന ഉയിർപ്പിന്റെ ശുശ്രുഷകൾക്കു Rev Fr.Eldho നേതൃത്വം നൽകി. ഉയര്പ്പിന്റെ ചടങ്ങുകള്‍ക്ക് ശേഷം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെഹൃദ്യവും ആകർഷകവുമായുള്ള മനോഹരമായ സന്ദേശം നല്കിയ Rev Fr എൽദോയുടെ പ്രസംഗം ഏവർക്കും നവ്യാനുഭവമായി. എല്ലാവരോടും ക്ഷമിക്കാനും സ്നേഹിക്കാനും ഉത്ബോധിപ്പിക്കുന്ന ഉയിര്‍പ്പിന്റെതിരുന്നാളിന് ഏവര്‍ക്കും മംഗളാശംസകള്‍ നേര്‍ന്നാണ് അദ്ദേഹം ബെല്ഫാസ്റ്റിലേക്ക്മടങ്ങിയത്.
നിരവധി വിശ്വാസികള്‍ പങ്കെടുത്ത ഹാശാ ആഴ്ച്ചയിലെ ശുശ്രുഷകൾക്കു ട്രസ്റ്റിബാബു മത്തായി, സെക്രട്ടറി ജെയിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകിചടങ്ങുകൾ ഏകോപിപ്പിച്ചു.
ശുശ്രുഷകൾ അനുഷ്ടിച്ച വൈദീകർക്കൊപ്പം, ശുശ്രുഷക്കാരുടെയും, കമ്മറ്റിഅംഗങ്ങളുടേയും, ഗായക സംഘത്തിന്റെയും, സർവ്വോപരി സഹകരിച്ച എല്ലാവിശ്വാസികളുടെ യും സാന്നിധ്യ സഹായങ്ങൾക്കും, നേർച്ച ഭക്ഷണം തയ്യാറാക്കിയ എല്ലാ കുടുംബങ്ങൾക്കും, ദുഃഖ വെള്ളിയാഴ്ചയിൽ ഭക്ഷണം ക്രമീകരിച്ച കമ്മിറ്റി അംഗങ്ങളോടും ട്രസ്റ്റി ബാബു മത്തായി, സെക്രട്ടറിജെയിൻ കുര്യാക്കോസ് എന്നിവർ നന്ദി രേഖപ്പെടുത്തി.
click on malayalam character to switch languages