1 GBP = 113.33
breaking news

മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ഈസ്റ്റർ സന്ദേശം

<strong>മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ ഈസ്റ്റർ സന്ദേശം</strong>

തിരുനാളുകളുടെ തിരുനാൾ ആയ ഉത്ഥാന തിരുനാളിന്റെ മംഗളങ്ങൾ എല്ലാവര്ക്കും ആശംസിക്കുന്നു , വിശ്വാസത്തിന്റെയും , പ്രത്യാശയുടെയും തിരുനാളാണ് ഈശോയുടെ ഉത്ഥാനം .മനുഷ്യ ജീവിതത്തിന് എന്നും പ്രതീക്ഷ നൽകുന്ന ഒരു യാഥാർഥ്യം .പാപത്തെയും, മരണത്തെയും, സാത്താനെയും, ലോകത്തെയും പരാജയപ്പെടുത്തി ഉയര്‍ത്തെഴുന്നേറ്റ ഈശോ നമ്മോടു കൂടെ യാത്ര ചെയ്യുന്നു, നമ്മോട് സംസാരിക്കുന്നു, വചനം വ്യാഖ്യാനിക്കുന്നു, സമാധാനമായി തന്നെ തന്നെ നമുക്ക് നല്‍കുന്നു, , അനുഗ്രഹിക്കുന്നു, വിശുദ്ധികരിക്കുന്നു. ഗ്രഹിക്കാന്‍ നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് മോചിതരും, പാപത്തിന്റെ ബന്ധനങ്ങളിൽ നിന്നും സ്വതന്ത്രരുമായി ഉതഥാനത്തിന്റെ സൗഭാഗ്യത്തിലേക്ക് പോകുവാൻ ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

മരിച്ചവരിൽ നിന്നും ഉത്ഥിതനായ ഈശോ മിശിഹാ ഇനി ഒരിക്കലും മരിക്കുകയില്ലെന്നു നമുക്കറിയാം , മരണത്തിനു അവന്റെ മേൽ ഇനി അധികാരമില്ല. ഉത്ഥാനത്തിനു പ്രതീക്ഷയുടെ സുഗന്ധമുണ്ട്. ജീവിതത്തിൽ എല്ലാം അവസാനിച്ചുവെന്ന് തോന്നുന്ന നിരാശയുടെ നിമിഷങ്ങളിലും നമുക്ക് പ്രത്യാശയോടെ നോക്കാൻ കഴിയുന്നത് ഉത്‍ഥിതനായ ഈശോ മിശിഹായിലേക്കാണ്, പ്രതീക്ഷയില്ലായ്മയുടെയും, സ്നേഹമില്ലായ്മയുടേയും ഇരുട്ടിൽ നിന്ന് മോചിതരായി പാപത്തെയും മരണത്തെയും ജയിച്ച് ഉത്‌ഥാനം ചെയ്ത ഈശോ മിശിഹായിലൂടെ വലിയ സമാധാനവും പ്രത്യാശയും നമ്മുടെ മനസുകളിൽ നിറയാനായി നമുക്ക് പ്രാർഥിക്കാം. ഉത്‌ഥാനം നൽകുന്ന പ്രത്യാശയിൽ പ്രത്യാശയിലാത്തവരെപ്പോലെ വിലപിക്കുന്നവരാകാതെ ഉത്‍ഥിതൻ നൽകുന്ന സമാധാനം ഹൃദയത്തിൽ സ്വീകരിക്കാം, ഉത്ഥിത നിൽ ഉള്ള .വിശ്വാസം നമുക്ക് ജീവിതം കൊണ്ട് ഏറ്റ് പറയാം. എല്ലാവര്ക്കും ഉയിർപ്പ് തിരുനാളിന്റെ മംഗളങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more