1 GBP = 106.79
breaking news

യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ ബാഡ്മിന്റൺ ഏപ്രിൽ ഒന്നിന്.

<strong>യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയൻ ബാഡ്മിന്റൺ ഏപ്രിൽ ഒന്നിന്.</strong>

വർഗ്ഗീസ് ഡാനിയേൽ

യുക്മ യോർക്ഷയർ ആൻഡ് ഹംബർ റീജിയന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഏപ്രിൽ ഒന്നിന് ഉച്ചക്ക് ഒരുമണിമുതൽ ഇംഗ്ലീഷ് ഇൻസ്റ്റിട്യൂട്ട് ഓഫ് സ്പോർട്സിൽ വെച്ച് നടത്തപ്പെടുന്നു. മെൻസ് ഡബിൾസിലും മിക്സഡ്‌ ഡബിൾസിലുമായി നടക്കുന്ന മത്സരങ്ങളിൽ 24 ടീമുകൾ പങ്കെടുക്കും.

യോർക്ഷയർ ആൻഡ് ഹംബർ റീജിയണിലെ അംഗ അസോസിയേഷനുകളിൽ അംഗങ്ങൾക്കാണ് ഈ മത്സരങ്ങളിൽ കളിക്കുവാൻ യോഗ്യതയുള്ളത്.
മെൻസ് ഡബിൾസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വിജയികൾക്കുള്ള ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തിരിക്കുന്നത്
” ന്റെ പീടിക” ഹോം ഡെലിവറീസ് ആണ്. ഷെഫിൽഡിലും പരിസര പ്രദേശങ്ങളിലും ഇന്ത്യൻ ഗ്രോസറീസ്‌, കേരള വെജിറ്റബിൾസ് ഫ്രോസൺ ഫുഡ് എന്നിവ മിതമായ നിരക്കിൽ ഓർഡർ അനുസരിച്ചു ഭവനങ്ങളിൽ എത്തിച്ചുതരുന്ന സ്ഥാപനമാണ് ന്റെ പീടിക.

മത്സരങ്ങളുടെ വിജയത്തിനായി എല്ലാവരുടെയും സാന്നിധ്യം റീജിയണൽ കമ്മിറ്റി അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more