1 GBP = 106.76
breaking news

എം ഒ ടി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് തങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന് യുകെ ഡ്രൈവർമാരിൽ മൂന്നിൽ രണ്ട് ഭാഗവും

<strong>എം ഒ ടി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് തങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന് യുകെ ഡ്രൈവർമാരിൽ മൂന്നിൽ രണ്ട് ഭാഗവും</strong>

ലണ്ടൻ: വാഹനങ്ങളുടെ എം ഒ ടി നിയമങ്ങളിൽ ഇളവ് വരുത്തുന്നത് തങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന് യുകെ ഡ്രൈവർമാരിൽ മൂന്നിൽ രണ്ട് ഭാഗവും ഭയപ്പെടുന്നു.

സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്‌ചറേഴ്‌സ് ആൻഡ് ട്രേഡേഴ്‌സ് (എസ്‌എംഎംടി) കമ്മീഷൻ ചെയ്ത സർവേയിലാണ് ഡ്രൈവർമാർ ആശങ്ക പങ്കുവച്ചത്. ബുധനാഴ്ച രാത്രി 11.45 ന് നിർദിഷ്ട നിയമങ്ങൾ ഗതാഗത വകുപ്പ് (ഡിഎഫ്‌ടി) കൺസൾട്ടേഷനായി കൊണ്ട് വരുന്നുണ്ട്.

ഒരു പുതിയ കാർ, മോട്ടോർ ബൈക്ക്, വാൻ അതിന്റെ ആദ്യത്തെ എം ഒ ടി നിലവിലുള്ള മൂന്ന് വർഷത്തിൽ നിന്ന് നാലിലേക്ക് വരുത്തുന്നത് സാധ്യതയുള്ള പ്ലാനുകളിൽ ഉൾപ്പെടുന്നു. റോഡ് സുരക്ഷ, ഇലക്ട്രിക് കാറുകൾ, വിശാലമായ സാങ്കേതികവിദ്യ എന്നിവയിലെ മെച്ചപ്പെടുത്തലുകൾ നിയമങ്ങൾ നവീകരിക്കേണ്ടതുണ്ടെന്ന് മന്ത്രിമാർ വാദിക്കുന്നു. ഇത് വാഹനമോടിക്കുന്നവരുടെ പണം ലാഭിക്കുമെന്നും പറയുന്നു.

എന്നാൽ സാവന്ത എന്ന ഗവേഷണ സ്ഥാപനം നടത്തിയ വോട്ടെടുപ്പിൽ 67% പേർ സുരക്ഷാ കാരണങ്ങളാൽ ഈ നീക്കത്തെ എതിർത്തു. പുതിയ വാഹനങ്ങളുടെ ആദ്യ എം ഒ ടി മൂന്നാം വർഷത്തിൽ നിന്ന് നാലാം വർഷത്തിലാക്കുന്നത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുമെന്നാണ് ബഹുഭൂരിപക്ഷവും വാദിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more