- വൂൾവർഹാംപ്ടണിൽ വീടിന് തീയിട്ടു; രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം; നാലുപേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
- ബന്ദികളാക്കിയ 128 പേരെയും വിട്ടയച്ചാൽ ഗസ്സയിൽ വെടിനിർത്തൽ നാളെ തന്നെ സാധ്യമാകുമെന്ന് ബൈഡൻ
- നിജ്ജാർ വധം: ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ
- റഫയിലെയും വടക്കൻ ഗസ്സയിലെയും കൂടുതൽ മേഖലകളിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് ഇസ്രായേൽ
- യുക്മ നഴ്സസ് ഫോറം (UNF) ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷത്തിന് ആഘോഷപൂർവ്വമായ തുടക്കം
- യുക്മ നഴ്സസ് ഫോറം (UNF) ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം ഇന്ന് നോട്ടിംഗ്ഹാമിൽ…..വിപുലമായ സംഘാടകസമിതി പ്രഖ്യാപിച്ച് യുക്മ ദേശീയ സമിതി…..
- ഫലസ്തീന് യു.എന്നിൽ അംഗീകാരം
യൂകെയിലെ സംഗീത നൃത്ത പ്രതിഭകൾ മാറ്റുരക്കുന്ന 7Beats സംഗീതോൽസവം,സീസൺ -6 & ഓ.എൻ.വി. അനുസ്മരണം മാർച്ച് 18 ശനിയാഴ്ച; വാട്ട്ഫോർഡ് MP ഡീൻ റസ്സൽ മുഖ്യാതിഥി.
- Mar 16, 2023
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ:യുകെ മലയാളികളുടെയിടയിൽ ജനശ്രദ്ധ നേടിയ 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ സീസൺ – 6 & ചാരിറ്റി ഈവെന്റ്റ് ലണ്ടനിലെ വാട്ട്ഫോർഡിൽ മാർച്ച് 18 ശനിയാഴ്ച നടത്തപ്പെടുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ വൻ വിജയങ്ങൾക്ക് ശേഷം യുകെ യുടെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന പ്രഗത്ഭരായ സംഗീത നൃത്ത പ്രതിഭകൾ കലാമാമാങ്കത്തിനു മാറ്റുരക്കുന്ന ചരിത്ര വേദിക്കു ആതിഥേയത്വം വഹിക്കുവാൻ മൂന്നാം തവണയും അവസരം ലഭിച്ചത് ലണ്ടനിലെ പ്രശസ്ത ജീവകാരുണ്യ സംഘടനയായ കേരളാ കമ്മ്യൂണിറ്റി ഫൌണ്ടേഷൻ ചാരിറ്റി ട്രസ്റ്റ് (KC F) വാട്ട്ഫോർഡി നാണ്. ലണ്ടനിലെ പ്രധാന നഗരങ്ങളിലൊന്നായ വാട്ട് ഫോർഡിൽ സീസൺ 6- വിപുലമായി സംഘടിപ്പിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മാർച്ച് 18 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്കാരംഭിക്കുന്ന ‘സംഗീതോത്സവം’ രാത്രി 10 മണിയോടെ സമാപിക്കും.
7 ബീറ്റ്സ് സംഗീതോത്സവം സീസൺ -6 നു മുഖ്യാതിഥിയായെത്തുന്നത് വാട്ട്ഫോർഡ് MP ഡീൻ റസ്സൽ ആണ്. യുക്മ നാഷണൽ ജോയിന്റ്റ് സെക്രട്ടറി പീറ്റർ താണോലിയും, ONV കുറിപ്പിന്റെ ചെറുമകളും പ്രശസ്ത നർത്തകിയുമായ അമൃത ജയകൃഷ്ണനും സംഗീതോത്സവത്തിൽ അതിഥികളായി പങ്കുചേരും. കൂടാതെ കേരളത്തിൽ നിന്നും, ഇന്ത്യ ടു യൂകെ, കേരളാ രെജിസ്ട്രേഷൻ വാഹനത്തിൽ ഓവർ ലാൻഡ് ടൂർ നടത്തി ലണ്ടനിൽ എത്തിച്ചേർന്ന പ്രശസ്ത യുട്യൂബർ ‘മല്ലു ട്രാവലർ’ സ്പെഷ്യൽ ഗസ്റ്റായി പരിപാടിയിൽ പങ്കെടുക്കും.
മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മഭൂഷൻ ONV കുറിപ്പിന്റെ അനുസ്മരണവും ഇതേ വേദിയിൽ നടത്തപ്പെടുന്നതാണ്.
കഴിഞ്ഞ അഞ്ച് വർഷമായി യൂകെയിൽ നിരവധി സംഗീത നൃത്ത പ്രതിഭകൾക്കു തങ്ങളുടെ മികവ് തെളിയിക്കുവാനായി ഒരുക്കിയ ‘സംഗീതോത്സവം ചാരിറ്റി ഇവന്റിൽ’ നിന്നും സ്വരൂപിച്ചു കിട്ടിയ ജീവകാരുണ്യ നിധിയിൽ നിന്നും കേരളത്തിലെ നിരവധി നിർദ്ധരരായ കുടുംങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ സംഘാടകർക്ക് അഭിമാനിക്കാം.
സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യൂകെയിലെ യുവതലമുറയിലെ 15 ൽ അധികം യുവ പ്രതിഭകൾ ഓ.എൻ.വി ഗാനങ്ങളുമായി വേദിയിൽ എത്തുമ്പോൾ, യുകെയിലെ അറിയപ്പെടുന്ന മുതിർന്ന 15 ൽ പരം ഗായികാ ഗായകന്മാരും സംഗീതോത്സവം സീസൺ 6 -ൽ സംഗീത വിരുന്നൊരുക്കും.
സംഗീതോത്സവത്തിനു മാറ്റ് കൂട്ടുവാൻ കാതിനും കണ്ണിനും കുളിർമ പകരുന്ന സിനിമാറ്റിക്,സെമി ക്ലാസിക്കൽ നൃത്തങ്ങളുമായി യൂകെയുടെ വിവിധയിടങ്ങളിൽ നിന്നുള്ള നാട്യ മയൂരങ്ങൾ തങ്ങളുടെ നൃത്തചുവടുകളിലൂടെ വേദി കീഴടക്കും.
ഓ എൻ വി കുറുപ്പ് മാഷിന്റെ ചെറു മക്കളായ ആമി ജയകൃഷ്ണൻ, സുമിത ജയകൃഷ്ണൻ & ടീം നയിക്കുന്ന ‘മായലോക ലണ്ടൻ’ അവതരിപ്പിക്കുന്ന ‘ഓ എൻ വി മെഡ്ലി’, മഞ്ജു സുനിൽ ലക്ഷ്മി എസ് പിള്ളൈ ചേർന്നവതരിപ്പിക്കുന്ന ‘ലാസ്യ രസ’ റെഡ്ഡിങ് ടീമിന്റെ സെമി ക്ലാസിക്കൽ നൃത്തം,ടീം ജതി ഈസ്റ്റ് ലണ്ടനിലെ കൃഷ്ണ പ്രീതി , അഞ്ജലി നായർ , ആരതി എസ് നായർ അവതരിപ്പിക്കുന്ന ‘ബോളിവുഡ് ഡാൻസ്’ ,മുൻ യുക്മ കലാതിലകം മിന്ന ജോസ് സാലിസ്ബറി അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, കഴിഞ്ഞ വർഷത്തെ യുക്മ കലാ പ്രതിഭ ടോണി അലോഷ്യസ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, വാറ്റ്ഫോർഡ് KCF ലെ ദൃതി,ജിയാന,അനാമിക & നിയാ എന്നീ കുട്ടികൾ ചേർന്നവതരിപ്പിക്കുന്ന സെമിക്ലാസിക്കൽ ‘ഫ്യൂഷൻ ഡാൻസ്’,ത്രിനേത്ര നടനം വാറ്റ്ഫോർഡിലെ ജയശ്രീ,ഷെല്ലി & ഗ്രീഷ്മ ചേർന്നവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്തു സൻവി ധരനൊപ്പം ചേർന്നവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം, പീറ്റർബോറോയിലെ ഭരതം ഡാൻസ് സ്കൂളിലെ നന്ദിത ജയൻ & അലീന ജോസഫ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ നൃത്തം,ക്രോയിഡോണിലെ സുജാത മേനോൻ കൊറിയോഗ്രാഫി ചെയ്ത ബോളിവുഡ് ഡാൻസ് പാർവതി മധുപിള്ളൈ, സൻവി ധരൻ,സൻസിതാ ധരൻ എന്നിവരാണ് നൃത്തവിസ്മയവുമായി വേദിയിലെത്തുക.
ശ്രീജ മധു & പാർവതി മധുപിള്ളൈ ക്രോയ്ഡോൺ അവതരിപ്പിക്കുന്ന ഭരത നാട്യം, ബെഡ്ഫോർഡിലെ റോസിറ്റ് സാവിയോ ,നികിത ലെൻ , അനൈനാ ജീവൻ & ഡെന്ന ആൻ ജോമോൻ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, ബെഡ്ഫോർഡ് ബ്ലാസ്റ്റേഴ്സ് എഡ്വിൻ വിലാസ് , കരൺ ജയശങ്കർ ഷെല്ലിൻ, ജ്യൂവൽ ജിനേഷ് , അന്ന വിലാസ് , എലിസബത്ത് ജോസ് , ലെന എലിസബത്ത് അനീഷ് എന്നീ കുട്ടികൾ അവതരിപ്പിക്കുന്ന ബോളിവുഡ് ഡാൻസ്, ബെഡ്ഫോർഡിലെ അന്ന മാത്യു അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം, ശ്രേയ & എൽസ വാട്ഫോർഡിന്റെ സെമിക്ലാസ്സിക്കൽ ഡാൻസ്, ശ്രേയ സജീവ് എഡ്മണ്ടൻ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, മേബൽ ബിജു, ക്രോളി അവതരിപ്പിക്കുന്ന ഭരതനാട്യം, വാട്ട്ഫോർഡിലെ സണ്ണി ജോസഫ് അവതരിപ്പിക്കുന്ന നൃത്തം എന്നിങ്ങനെ നിരവധിയായ വൈവിധ്യമാർന്ന പരിപാടികൾ സംഗീതോത്സവം സീസൺ 6 നെ വർണ്ണാഭമാക്കും.
സംഗീതോത്സവം സീസൺ 6 ൽ ഓ എൻ വി സംഗീതവുമായി എത്തുന്നത് ദൃഷ്ടി പ്രവീൺ (സൗത്തെൻഡ്),ജൊഹാന ജേക്കബ് (ലിവർപൂൾ) ഡെന്ന ആൻ ജോമോൻ (ബെഡ്ഫോർഡ്),ആനി അലോഷ്യസ് (ല്യൂട്ടൻ) സൈറ മരിയ ജിജോ (ബെർമിംഗ്ഹാം) ഹെയ്സൽ ജിബി (ലിവർപൂൾ) നേഹ ദിനു (വൂസ്റ്റർ) കെറിൻ സന്തോഷ് (നോർത്താംപ്ടൺ) പാർവതി മധു പിള്ളൈ (ക്രോയ്ടോൻ) കരൺ ജയശങ്കർ ഷെലിൻ (ബെഡ്ഫോർഡ്) ആലിയ സിറിയക് (മെയ്ഡ് സ്റ്റോൺ) കരുണ ജോൺ (വാറ്റ്ഫോർഡ്) ക്രിസ്താനിയോ ജിബി (ലിവർപൂൾ ) റെബേക്ക ആൻ ജിജോ (ബെർമിംഗ്ഹാം) ഇമ്മാനുവൽ തോമസ് (വാറ്റ്ഫോർഡ്) പാർവതി ജയകൃഷ്ണൻ (ക്രോയ്ടോൻ) എന്നിവരാണ്
കൂടാതെ 7 ബീറ്റ്സ് മ്യൂസിക് ബാൻഡിന്റെ അമരക്കാരൻ മനോജ് തോമസ് (കെറ്ററിംഗ്) ലിൻഡ ബെന്നി (കെറ്ററിംഗ്) ജോൺസൻ ജോൺ (ഹോർഷം) അനീഷ് & ടെസ്സമോൾ (ബോൺമൗത്) പ്രതീക് ദേവീപ്രസാദ് (വോക്കിങ്ഹാം) സാജു വർഗീസ് (ബെർമിങ്ഹാം) നികിത ലെൻ (ബെഡ്ഫോർഡ്) മഹേഷ് ദാമോദരൻ (സന്ദർലാൻഡ്) അർച്ചന മനോജ് (വാറ്റ്ഫോർഡ് )Dr സുനിൽ കൃഷ്ണൻ (ബെഡ്ഫോർഡ്) ശ്രീ രാജ് (വാറ്റ്ഫോർഡ്)ഉല്ലാസ് ശങ്കരൻ (പൂൾ)ജിൻറ്റോ മാത്യു (ഡാർട്ടഫോർഡ് )ആൻറ്റോ ബാബു(ബെഡ്ഫോർഡ്) സെബാസ്റ്റ്യൻ വര്ഗീസ് (വൂസ്റ്റർ) സജി ജോൺ (ലിവർപൂൾ) എന്നിവരും കലാസന്ധ്യയിൽ വിഭവങ്ങൾ ചേർക്കും.
യൂകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസ് ആണ് ഇത്തവണയും 7Beats സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോൺസർ,കൂടാതെ മറ്റു സ്പോൺസേർസ്: പോൾ ജോൺ സോളിസിറ്റേഴ്സ് ,ദി ഗ്ലോബൽ സ്റ്റഡി ലിങ്ക്,LGR അക്കാഡമി ,ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി,ഫോർട്ടിസ് ഹെൽത്ത് കെയർ ലിമിറ്റഡ്,മലബാർ ഫുഡ്സ് ലിമിറ്റഡ്, ഡ്യൂ ഡ്രോപ്സ് കെയർ സൊല്യൂഷൻസ് , യൂണിസെൻ പബ്ലിക് സർവീസ് യൂണിയൻ,തട്ടുകട റെസ്റ്റോറെന്റ് ലണ്ടൻ,കേക്ക് ആർട് വാറ്റ്ഫോർഡ്, വൺ ആർക് യുകെ എന്നിവരുടെ പരിപൂർണ്ണ പിന്തുണയോടെയാണ് സംഗീതോത്സവം സീസൺ- 6 അരങ്ങേറുക.റേഡിയോ പാർട്ണറായി റേഡിയോ ലയിനം. ഫോട്ടോഗ്രാഫി, വീഡിയോ & ലൈവ് സ്ട്രീം ചെയ്യുന്നത് സ്റ്റാൻസ് ക്ലിക്ക് ഫോട്ടോസ് & വീഡിയോഗ്രാഫി,എന്നിവരാണ്.
Dr അജിമോൾ പ്രദീപ് ടീം നയിക്കുന്ന ‘ഉപഹാർ’ ടീമിന്റെ സ്റ്റം സെൽ കാമ്പയിൻ സംഗീതോത്സവ വേദിയോട് ചേർന്ന് നടക്കുന്നതായിരിക്കും.
സംഗീതോത്സവം സീസൺ-6 നു അവതാരകരായെത്തുന്നത് പ്രശസ്ത നർത്തകിയും, ടെലിവിഷൻ അവതാരകയുമായ അനുശ്രീ നായരും,റേഡിയോ ജോക്കി R J ബ്രൈറ്റ്,ജോൺ തോമസ്, ഷീബാ സുജു എന്നിവരാണ്. സൗണ്ട് & ലൈറ്റ്സ് കൈകാര്യം ചെയ്യുന്നത് ‘ബീറ്റ്സ് യുകെ” നോർത്താംപ്ടണും ,’കളർ മീഡിയ’ ലണ്ടൻറെ ഫുൾ HD LED സ്ക്രീനും 7 ബീറ്റ്സ് സംഗീതോത്സവം സീസൺ -6 നു നിറപ്പകിട്ടേകും.നാവിൽ രുചിയേറും വിവിധയിനം കേരളാ വിഭവങ്ങളുമായി മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന വാട്ട്ഫോർഡിലെ ‘KCF KITCHEN ‘ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും.
തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് നിങ്ങളെ ഏവരേയും സകുടുംബം ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിക്കുന്നു.
Venue:
Holywell Community Centre, Watford, WD18 9QD
For More details please contact our team:
Sunnymon Mathai:07727 993229
Jomon Mammoottil:07930431445
Cllr Dr Sivakumar :07474 269097
Manoj Thomas:07846 475589
Latest News:
വൂൾവർഹാംപ്ടണിൽ വീടിന് തീയിട്ടു; രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം; നാലുപേർ ഗുരുതര പരിക്കുകളോടെ ആശുപത്ര...
വൂൾവർഹാംപ്ടൺ: വൂൾവർഹാംപ്ടണിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് രണ്ട് സ്ത്രീകൾ മരിക്കുകയും നാല് പേരെ ഗുര...ബന്ദികളാക്കിയ 128 പേരെയും വിട്ടയച്ചാൽ ഗസ്സയിൽ വെടിനിർത്തൽ നാളെ തന്നെ സാധ്യമാകുമെന്ന് ബൈഡൻ
വാഷിങ്ടൺ: ഹമാസ് ബന്ദികളാക്കിയ 128 പേരെയും വിട്ടയച്ചാൽ ഗസ്സയിൽ വെടിനിർത്തൽ നാളെ തന്നെ സാധ്യമാകുമെന്ന...നിജ്ജാർ വധം: ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ
ഒട്ടാവ: ഹർദീപ് സിങ് നിജ്ജാറിന്റെ വധവുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിലായി. ...റഫയിലെയും വടക്കൻ ഗസ്സയിലെയും കൂടുതൽ മേഖലകളിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് ഇസ്രായേൽ
ഗസ്സ സിറ്റി: റഫയിലെയും വടക്കൻ ഗസ്സയിലെയും കൂടുതൽ മേഖലകളിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് ഇസ്രായേൽ. റ...യുക്മ നഴ്സസ് ഫോറം (UNF) ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷത്തിന് ആഘോഷപൂർവ്വമായ തുടക്കം
നോട്ടിംഗ്ഹാം: യുക്മ നഴ്സസ് ഫോറം (UNF) നോട്ടിംഗ്ഹാമിലെ മാർക്കസ് ഗാർവേ ഹാളിൽ വെച്ച് നടത്തപ്പെടുന്ന അന...യുക്മ നഴ്സസ് ഫോറം (UNF) ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം ഇന്ന് നോട്ടിംഗ്ഹാമിൽ…..വിപുലമായ സംഘാടകസമിതി പ്രഖ്...
അലക്സ് വർഗ്ഗീസ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ നഴ്സസ് ഫോറം (UNF) മെയ് 11 ശനിയാഴ്ച ...ഫലസ്തീന് യു.എന്നിൽ അംഗീകാരം
ന്യൂയോർക്: ഫലസ്തീന് രാഷ്ട്രപദവി നൽകുന്ന പ്രമേയത്തിന് യു.എൻ പൊതുസഭയിൽ അംഗീകാരം. പൊതുസഭയിലെ വോട്ടെടുപ...ഗസ്സ വെടിനിർത്തൽ; കൈറോയിൽ നടന്നുവന്ന മധ്യസ്ഥ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
കൈറോ: ഗസ്സയിൽ വെടിനിർത്തലും ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഈജിപ്തിലെ കൈറോയിൽ...
Post Your Comments Here ( Click here for malayalam )
Latest Updates
- ലിംകയുടെ നഴ്സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പി ആർ ഒ – സണ്ണി ജേക്കബ് ലിവർപൂൾ: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്സസ് ഡേ ആഘോഷങ്ങൾ നടത്തപ്പെടുകയാണ്, ഈ വർഷത്തെ നഴ്സസ് ഡേ ആഘോഷത്തിൽ പങ്കെടുക്കുവാൻ നൂറിൽപ്പരം നേഴ്സുമാർ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവർപൂളിലെ ചിൽഡ് വാളിൽ ഉള്ള മെല്ലെനിയം സെൻററിൽ വച്ചാണ് ആഘോഷങ്ങൾ നടത്തപ്പെടുക. ഡിബേറ്റ്, സെമിനാർ, നഴ്സസ് മാരുടേതായ കലാപരിപാടികൾ അതുപോലെ എൻഎച്ച്എസ് നോർത്ത് വെസ്റ്റിലെ പ്രഗൽഭരായവരുടെ ക്ലാസുകൾ, അത്താഴ വിരുന്ന് എന്നിവയാണ് കാര്യപരിപാടികൾ
- മേഴ്സി മ്യൂസ് രണ്ടാം എഡിഷൻ ഇന്ന്. പി ആർ ഒ – സണ്ണി ജേക്കബ് ലിവർപൂൾ: സാമൂഹ്യ സാംസ്കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളർത്തിയെടുക്കാൻ ലിവർപൂൾ മലയാളി കൾച്ചറൽ അസ്സോസിയേഷൻ (ലിംക) മുൻകൈ എടുത്തു തുടങ്ങിയ ഡിജിറ്റൽ മാധ്യമം “മേഴ്സി മ്യൂസ് ” രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വർഷം വിഷു ദിനത്തിൽ ഉദ്ഘാടനം നടന്ന ഈ മാധ്യമത്തിൻ്റെ സമ്മർ എഡിഷനിൽ നഴ്സസ് ഡേ ഉൾപ്പെടെ നിരവധി വാർത്താ പ്രാധാന്യമുള്ള രചനകളുമായിട്ടാണ് ഇത്തവണ മേഴ്സി മ്യൂസ് പുറത്തിറങ്ങുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രചുരപ്രചാരം നേടിയ
- യുകെയിലെ ക്നാനായ സമൂഹം പത്തൊൻപത്വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന സജിയച്ചന് നൽകുന്ന വമ്പിച്ച യാത്രയയപ്പ് നാളെ മാഞ്ചസ്റ്ററിൽ….. യുകെയിലേക്കുള്ള ഏറ്റവും വലിയ മലയാളി കുടിയേറ്റത്തിന്റെ കാലഘട്ടത്തിൽ മലയാളി സമൂഹത്തോടൊപ്പം സഞ്ചരിക്കുകയും അവരുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ക്രിസ്തുവിന്റെ സാന്നിധ്യം പകർന്നുനൽകുകയും ചെയ്ത റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ 19 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വമ്പിച്ച യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസി സമൂഹം. ക്നാനായ സമൂഹം നേതൃത്വം കൊടുക്കുന്ന യാത്രയയപ്പ് സമ്മേളന പരിപാടിയിൽ മാഞ്ചസ്റ്ററിലെ വിവിധ മലയാളി സമൂഹത്തിൻ്റെയും പിന്തുണയും സഹകരണവുമുണ്ട്. യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യഘട്ടങ്ങളിൽ നിരവധി പ്രതിസന്ധികളിലൂടെയായിരുന്നു
- ഗുജറാത്തിലും ഗുജറാത്തി ഭാഷ ഒഴിവാക്കി പ്രധാനമന്ത്രി; ഹിന്ദിയിൽ പ്രസംഗിക്കുന്നതിന് കാരണവുമുണ്ട് സ്വന്തം നാടായ ഗുജറാത്തിൽ 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത് ഹിന്ദിയിൽ. ഔദ്യോഗിക പരിപാടികളിലും തെരഞ്ഞെടുപ്പ് റാലികളിലും ഇതാണ് പതിവ്. ഈ പ്രസംഗങ്ങളെല്ലാം ദൃശ്യ മാധ്യമങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനാൽ ഇവയ്ക്കെല്ലാം ദേശീയ തലത്തിൽ ശ്രദ്ധ നേടാനും സാധിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ പലപ്പോഴായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ ആറ് റാലികളിൽ പങ്കെടുത്തു. ആറിടത്തും അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചത്. ഇടയ്ക്ക് ഒന്നോ രണ്ടോ വാക്യങ്ങൾ മാത്രമേ അദ്ദേഹം ഗുജറാത്തി
- ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ഫൈനലിൽ; എതിരാളി ഡോര്ട്ട്മുണ്ട് ആവേശ പോരാട്ടത്തിൽ ബയേൺ മ്യുണിക്കിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ. സെമിഫൈനൽ രണ്ടാം പാദത്തിൽ അവസാന നിമിഷത്തെ ഗോളുകളിലൂടെ 2-1നാണ് റയലിന്റെ ജയം. ഇരുപാദങ്ങളിലുമായി 4-3ന്റെയും. 68ആം മിനിറ്റിൽ ബയേണാണ് മുന്നിലെത്തിയത് .88,91 മിനിറ്റുകളിലെ ഹോസേലുവിന്റെ ഇരട്ട ഗോളിൽ തിരിച്ചടിച്ചു റയൽ ജയിച്ചു കയറി. ഫൈനലിൽ ബൊറൂസിയ ഡോർട്മുണ്ടാണ് റയലിന്റെ എതിരാളികൾ. ജൂണ് രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. നേരത്തേ പി.എസ്.ജിയെ സെമിയില് തകര്ത്ത ഡോര്ട്ട്മുണ്ടാണ് ഫൈനലില് റയല് മാഡ്രിഡിന്റെ
click on malayalam character to switch languages