1 GBP = 107.38
breaking news

ഏഴ് ഓസ്കറുമായി ‘എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്’; നാലെണ്ണം സ്വന്തമാക്കി ‘ഓൾ ക്വയ്റ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്’

ഏഴ് ഓസ്കറുമായി ‘എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്’; നാലെണ്ണം സ്വന്തമാക്കി ‘ഓൾ ക്വയ്റ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്’

ലോസ് എയ്ഞ്ചല്‍സ്: ഓസ്കറിൽ ഏറ്റവും കൂടുതല്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയത് ‘എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്’, ‘ഓൾ ക്വയ്റ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്’ എന്നീ ചിത്രങ്ങൾ. മികച്ച സിനിമക്കുള്ള പുരസ്കാരം ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ‘എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സി’ന് ലഭിച്ചത്. മികച്ച സിനിമക്ക് പുറമെ മികച്ച സംവിധായകൻ, തിരക്കഥ, മികച്ച നടി, സഹനടി, സഹനടൻ, എഡിറ്റിങ് എന്നീ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. 

10 വിഭാഗങ്ങളിലായി 11 നോമിനേഷനാണ് എവരിതിങ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സിനുണ്ടായിരുന്നത്. ‘ഡാനിയൽസ്’ എന്നറിയപ്പെടുന്ന ഡാനിയേല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനര്‍ട്ട് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സിനിമയിലെ അഭിനയത്തിന് മിഷേല്‍ യോ മികച്ച നടിയായും കി ഹൂയ് ക്വിവാന്‍ മികച്ച സഹനടനായും ജെയ്മി ലീ കേര്‍ടിസ് മികച്ച സഹനടിയായും തെരഞ്ഞെടുക്കപ്പെട്ടു. 

ജർമനിയിൽനിന്നുള്ള ‘ഓൾ ക്വയ്റ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്’ നാല് വിഭാഗങ്ങളിലാണ് പുരസ്കാരം നേടിയത്. എഡ്വാർഡ് ബെർജർ സംവിധാനം ചെയ്ത സിനിമക്ക് ഒമ്പത് നോമിനേഷനാണ് ലഭിച്ചിരുന്നത്. മികച്ച ഒറിജിനൽ സ്കോർ, മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം, മികച്ച സിനിമാ​ട്ടോഗ്രഫി, മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നിവയിലാണ് പുരസ്കാരങ്ങൾ ലഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more