1 GBP = 106.79
breaking news

കെ.ജി.എഫിന് ശേഷം വരുന്ന പാൻ ഇൻഡ്യൻ ചിത്രം ‘കബ്സ ‘ യുടെ ട്രെയിലർ തരംഗമാകുന്നു.

കെ.ജി.എഫിന് ശേഷം വരുന്ന പാൻ ഇൻഡ്യൻ ചിത്രം ‘കബ്സ ‘ യുടെ ട്രെയിലർ തരംഗമാകുന്നു.

ലോകം മുഴുവൻ ശ്രദ്ധ നേടിയ കെജിഎഫി ന് ശേഷം വൻ മുതൽ മുടക്കിൽ നിർമ്മിച്ച പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രം കബ്സ മാർച്ച് 17 ന് ലോകത്തുടനീളം റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉപേന്ദ്ര, ശിവരാജ്കുമാർ , കിച്ച സുദീപ, ശ്രീയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ. ചന്ദ്രുവാണ്.

സ്വാതന്ത്ര്യത്തിന് മുമ്പ് 1940 കാലഘട്ടത്തിലെ ഒരു ഗ്യാങ്ങ്സ്റ്ററുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ചിരിക്കുന്ന സംഘട്ടന രംഗങ്ങൾ പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്നതാണ്. 120 കോടിരൂപ മുതൽ മുടക്കിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീ.സിദ്ദേശ്വര എന്റർപ്രൈസസും ഇൻവെനിയോ ഒറിജിനും ചേർന്നാണ്. തികച്ചും ഒരു പിരിയഡ് ഗ്യാങ്ങ്സ്റ്റർ ചിത്രമായ കബ്സയുടെ ഛായാഗ്രാഹകൻ ഏ.ജെ. ഷെട്ടിയാണ്.

കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് എൽ.ജി. ഫ് ഫിലിംസ്, ഇ.ഫോർ എന്റർടെയ്ൻമെന്റ്സ് വഴിയാണ്. കേരളത്തിൽ 200 ൽ അധികം തിയറ്ററുകളിൽ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more