1 GBP = 107.83
breaking news

ഹൈഡ്രോളിക് തകരാർ; കോഴിക്കോട് നിന്ന് ദമ്മാമിലേക്കുള്ള വിമാനത്തിന് അടിയന്തര ലാൻഡിംഗ്

ഹൈഡ്രോളിക് തകരാർ; കോഴിക്കോട് നിന്ന് ദമ്മാമിലേക്കുള്ള വിമാനത്തിന് അടിയന്തര ലാൻഡിംഗ്

ഹൈഡ്രോളിക് തകരാർ മൂലം കോഴിക്കോട് നിന്നും ദമ്മാമിലേക്ക് പറന്ന എയർ ഇന്ത്യയുടെ IX 385 എക്സ്പ്രസ്സ് വിമാനത്തിന് അടിയന്തിര ലാൻഡിംഗ്. ഇന്നരാവിലെ 09:44 ന് കോഴിക്കോട് നിന്നും പറയുന്നയർന്ന വിമാനത്തിനാണ് തകരാറുണ്ടായത്. കോഴിക്കോട് നിന്നും പറന്നുയരാൻ ശർമിക്കുന്നത്ഗിനിടെ പിൻഭാഗം നിലത്തുരയുകയായിരുന്നു. തുടർന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. 

വിഷയം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ വിമാനം വഴിതിരിച്ചു വിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ്ങിന് നിർദേശം നൽകുകയായിരുന്നു. എന്നാൽ, ഇറങ്ങുന്ന സമയത്ത് വിമാനത്തിൽ ആവശ്യമുള്ളതിലധികം ഇന്ധനം ഉള്ളത് അപകടത്തിന് കാരണമായേക്കാം എന്നതിനാൽ തന്നെ ഇന്ധനം തീരുന്ന മുറയ്ക്ക് ലാൻഡിംഗ് നടത്താനാണ് തീരുമാനം. വിമാനത്തിൽ 168 യാത്രക്കാരുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. തിരുവനതപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിനായുള്ള നിർദേശം കൊടുത്തിട്ടുണ്ട്. എല്ലാ വിധ സജീകരങ്ങളും അവിടെ ഒരുക്കുണ്ട്. ആശങ്കക്കുള്ള യാതൊരു സാഹചര്യവും നിലവിലെന്ന് അധികൃതർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more