1 GBP = 113.62
breaking news

നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍; ഓര്‍മപ്പെടുത്തി മുഖ്യമന്ത്രിയുടെ കത്ത്

നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍; ഓര്‍മപ്പെടുത്തി മുഖ്യമന്ത്രിയുടെ കത്ത്

ലോകായുക്ത, സര്‍വകലാശാലാ ബില്ലുകള്‍ ഒപ്പിട്ടിട്ടില്ലെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി കത്തയച്ചു. ഇതടക്കം എട്ട് ബില്ലുകള്‍ ഒപ്പിടാനുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കത്തെന്നാണ് സൂചന.

നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവര്‍ണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുള്ളത്. ലോകായുക്ത ബില്ലിലും സര്‍വകലാശാല ബില്ലിലുമാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പുള്ളത്. ബാക്കി ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്. ബില്ലില്‍ ഒപ്പിടണമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും എട്ട് ബില്ലുകള്‍ അംഗീകാരം ലഭിക്കാതെ രാജ്ഭവനിലുണ്ടെന്നാണ് ഓര്‍മിപ്പിക്കുന്നത്.

ബില്‍ ഒപ്പുവയ്ക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്നതിന് ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് ഗവര്‍ണര്‍ക്ക് കത്തയച്ചതെന്നാണ് സൂചന.

സര്‍വകലാശാല ബില്‍ ഒഴികെ മറ്റു ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചത് കഴിഞ്ഞ മാസം ആദ്യമാണ്. നിയമസഭ പാസാക്കിയ ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കുന്നതാണ് സര്‍വകലാശാല ബില്‍. ലോകായുക്ത ബില്ലിലും ഒപ്പിട്ടിരുന്നില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more