1 GBP = 106.67

അദാനി വിഷയത്തില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല; 2024ൽ ബിജെപിയ്ക്ക് എതിരാളികളില്ല; അമിത് ഷാ

അദാനി വിഷയത്തില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ല; 2024ൽ ബിജെപിയ്ക്ക് എതിരാളികളില്ല; അമിത് ഷാ

അദാനി വിഷയത്തില്‍ സര്‍ക്കാരിന് മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തിട്ടില്ല. പ്രതിപക്ഷ ആരോപണം തെറ്റാണെന്നും അമിത് ഷാ പറഞ്ഞു.

കോടതികളുടെ നിയന്ത്രണം ബിജെപിക്കല്ല, പ്രതിപക്ഷത്തിന് വെറുതേ ബഹളമുണ്ടാക്കാനേ അറിയൂവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തെന്ന് ആക്ഷേപമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാത്തത് എന്താണെന്നും അമിത് ഷാ ചോദിച്ചു.

ഭയക്കാൻ ഒന്നുമില്ല. സത്യം സൂര്യനെ പോലെയാണ്. 10,000 നുണകൾക്ക് സത്യം മറയ്ക്കാനാകില്ല. ചട്ടങ്ങള്‍ അനുസരിച്ചാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കേണ്ടത്. പരാമര്‍ശം സഭാരേഖകളില്‍നിന്ന് നീക്കുന്നത് ആദ്യമായിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. 2024ൽ ബിജെപിയ്ക്ക് എതിരാളികളില്ല. ജനങ്ങൾ പ്രധാനമന്ത്രിക്കൊപ്പമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more