1 GBP = 106.18
breaking news

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്താൻ സ്വദേശി പിടിയിൽ

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; പാകിസ്താൻ സ്വദേശി പിടിയിൽ

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. സംഭവത്തിൽ പാകിസ്താൻ സ്വദേശി പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെയാണ് ഷാർജ ബുതീനയിൽ സംഭവം നടന്നത്.

തന്റെ സ്ഥാപനത്തിന് സമീപത്തെ കഫിറ്റീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു ഹക്കീം. പ്രകോപിതനായി പാകിസ്താൻ സ്വദേശി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more