1 GBP = 107.52
breaking news

പതിറ്റാണ്ടുകൾക്കിപ്പുറം ശ്രീനഗറിലെ തീയറ്ററുകൾ ഹൗസ്ഫുൾ ആയി; അഭിനന്ദിച്ച് പ്രധാനമന്ത്രി

പതിറ്റാണ്ടുകൾക്കിപ്പുറം ശ്രീനഗറിലെ തീയറ്ററുകൾ ഹൗസ്ഫുൾ ആയി; അഭിനന്ദിച്ച് പ്രധാനമന്ത്രി

കശ്മീർ ശ്രീനഗറിലെ തീയറ്ററുകളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകൾക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകൾ ഹൗസ്ഫുൾ ആയി എന്ന് മോദി പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭയിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ.

എന്നാൽ പ്രധാനമന്ത്രി പാർലമെന്റിൽ ‘പത്താനെ’ കുറിച്ച് പ്രത്യേകിച്ച് പരാമർശിച്ചില്ല, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ശ്രീനഗർ സാധാരണ നിലയിലേക്ക് വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്താനെതിരെ നടന്ന ബഹിഷ്കരണാഹ്വാനങ്ങളിലും പ്രതിഷേധങ്ങളിലും പ്രതികരണവുമായി നേരത്തെ പ്രധാനമന്ത്രി രം​ഗത്തെത്തിയിരുന്നു. ബോളിവുഡിനെക്കുറിച്ചും ബോളിവുഡ് താരങ്ങളെക്കുറിച്ചും അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്നായിരുന്നു അന്ന് നരേന്ദ്ര മോദി പറഞ്ഞത്.

അതേസമയം, ഹിന്ദി സിനിമ ചരിത്രത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രമെന്ന ഖ്യാതിയും പഠാൻ സ്വന്തമാക്കിയിരിക്കുകയാണ്. കഴി‍ഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം 865 കോടിയാണ് ലോകമെമ്പാടുമായി പഠാൻ നേടിയിരിക്കുന്നത്. ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സിദ്ധാർത്ഥ് ആനന്ദ് ആണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more