1 GBP = 106.83

സ്വർണവില കുത്തനെ കൂടി; റെക്കോഡ് തകർത്തു

സ്വർണവില കുത്തനെ കൂടി; റെക്കോഡ് തകർത്തു

സ്വർണവില കുത്തനെ കൂടി. ഇന്ന് ഒരുഗ്രാം സ്വർണത്തിന് 60 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,360 രൂപയായി. 5310 രൂപയെന്ന സർവകാല റെക്കോഡാണ് ഇന്നത്തെ സ്വർണവില മറികടന്നിരിക്കുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 42,880 രൂപയിലെത്തിയിരിക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 50 രൂപ കൂടി വില 4,430 രൂപയിലുമെത്തി.

ഇന്നലെ സ്വർണവില രണ്ട് തവണ വർധിച്ചിരുന്നു. രാവിലെയും വൈകീട്ടുമായി 50 രൂപയാണ് ഇന്നലെ വർധിച്ചിരുന്നത്. ഇതോടെ സ്വർണവില ഗ്രാമിന് 5,300 രൂപയായിരുന്നു.

വെള്ളിയാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 60 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. അങ്ങിനെയാണ് സ്വർണ വില റെക്കോർഡ് നിലവാരത്തിൽ നിന്നിറങ്ങി 5250 രൂപയിൽ എത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more