Thursday, Mar 13, 2025 11:39 PM
1 GBP = 112.59
breaking news

മാസം 4,500 പൗണ്ട് കൊടുക്കാന്‍ തയ്യാര്‍; റൊണാള്‍ഡോയ്ക്ക് ഷെഫിനെ കിട്ടാനില്ല!

മാസം 4,500 പൗണ്ട് കൊടുക്കാന്‍ തയ്യാര്‍; റൊണാള്‍ഡോയ്ക്ക് ഷെഫിനെ കിട്ടാനില്ല!

സൗദി ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെയും പങ്കാളിയുടെയും ജീവിതത്തെ കുറിച്ച് പലതരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇപ്പോള്‍ ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലിലുള്ള വീട്ടിലേക്ക് വിദഗ്ധനായ ഷെഫിനെ തേടുകയാണെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റൊണാള്‍ഡോയും പങ്കാളിയും മോഡലുമായ ജോര്‍ജിനിയ റോഡ്രിഗസും മുന്നോട്ടുവച്ച ഡിമാന്റുകള്‍ അനുസരിച്ച് ഷെഫിനെ കിട്ടാന്‍ ഇരുവരും ബുദ്ധിമുട്ട് നേരിടുകയാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

പോര്‍ച്ചുഗീസ്, അന്തര്‍ദേശീയ വിഭവങ്ങള്‍ എന്നിവ പാചകം ചെയ്യാന്‍ കഴിയുന്ന ഷെഫിനെയാണ് ഇരുവരും തേടുന്നത്. മീന്‍, സീഫുഡ്, റൊണാള്‍ഡോയുടെ പ്രിയപ്പെട്ട ഭക്ഷണമായ സുഷി എന്നിവ പാചകം ചെയ്യുന്നതില്‍ വിദഗ്ദ്ധനായിരിക്കണം. ഷെഫിന് ഒരു മാസത്തെ ശമ്പളം 4,500 പൗണ്ട് (ഏകദേശം 4,54,159 ഇന്ത്യന്‍ രൂപ) ആണ് റൊണാള്‍ഡോ വാഗ്ദാനം ചെയ്യുന്നത്. ആകര്‍ഷകമായ ശമ്പളമുണ്ടായിട്ടും മികച്ച ഷെഫിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

17 മില്യണ്‍ പൗണ്ട് ചെലവില്‍ പോര്‍ച്ചുഗലിലെ ക്വിന്റാ ഡാ മരിന്‍ഹയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന പുതിയ വീട്ടിലേക്കാണ് റൊണാള്‍ഡോ പാചകക്കാരനെ വേണ്ടത്. റൊണാള്‍ഡോയുടെ ‘റിട്ടയര്‍മെന്റ് ഹോം’ എന്ന് വിശേഷിപ്പിക്കാവുന്ന വീടിന്റെ നിര്‍മാണം ജൂണില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.

രണ്ടര വര്‍ഷത്തെ കരാറില്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ നസറില്‍ ചേര്‍ന്ന റൊണാള്‍ഡോ കഴിഞ്ഞ മാസമാണ് സൗദി അറേബ്യയിലെത്തിയത്. പങ്കാളി ജോര്‍ജിന റോഡ്രിഗസും കുട്ടികളും റൊണാള്‍ഡോയ്‌ക്കൊപ്പമുണ്ട്. റിയാദിലെ ഫോര്‍ സീസണ്‍സ് ഹോട്ടലിലെ സ്യൂട്ടിലാണ് റൊണാള്‍ഡോ നിലവില്‍ താമസിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more