1 GBP = 106.87
breaking news

കണ്ണൂരിലെ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്

കണ്ണൂരിലെ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്

കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികള്‍ ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ഉത്തരവിറക്കി.

ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ റേഞ്ച് എസ്.പി എം. പ്രദീപ് കുമാറിനാണ് മേല്‍നോട്ടച്ചുമതല. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ണൂര്‍ & കാസര്‍ഗോഡ് യൂണിറ്റ് ഡിവൈ.എസ്.പി റ്റി. മധുസൂദനന്‍ നായരാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഇന്‍സ്പെക്ടര്‍മാരായ ജി. ഗോപകുമാര്‍, എം. സജിത്ത്, ആര്‍. രാജേഷ് എന്നിവര്‍ അംഗങ്ങളായിരിക്കും.

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.എ. ബിനുമോഹന്‍, ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരി എന്നിവര്‍ സംഘത്തെ സഹായിക്കും. കണ്ണൂര്‍ സിറ്റി ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 23 ക്രൈം കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more