1 GBP = 106.52
breaking news

അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ

അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ

ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഉപമേധാവി അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരനായി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ. ലഷ്‌കറെ ത്വയ്ബയുടെ സ്ഥാപകനായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് അബ്ദുള്‍ റഹ്‌മാന്‍ മക്കി.

2019ല്‍ 35 വര്‍ഷം ജയിലില്‍ കഴിയുന്നതുവരെ ഹാഫിസ് സയീദുമായുള്ള അടുപ്പമായിരുന്നു മക്കിയെ പ്രധാനമായും പ്രശസ്തനാക്കിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ആണ് മക്കിയെ തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മക്കിയുടെ ആസ്തികള്‍ മരവിപ്പിക്കും. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപമേധാവിയും രാഷ്ട്രീയകാര്യ വിഭാഗത്തിന്റെ തലവനുമാണ് മക്കി. ഭീകരപ്രവര്‍ത്തനത്തിനായി ധനസമാഹാരണം നടത്തുകയും യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ജമ്മുകശ്മീരിലടക്കം ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്തു എന്നാണ് മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more