1 GBP = 106.56
breaking news

ഉത്തരേന്ത്യയിൽ അതിശൈത്യം; രണ്ട് ദിവസത്തിനടെ റദ്ദാക്കിയത് 260 ട്രെയിനുകൾ

ഉത്തരേന്ത്യയിൽ അതിശൈത്യം; രണ്ട് ദിവസത്തിനടെ റദ്ദാക്കിയത് 260 ട്രെയിനുകൾ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. റോഡ് – റെയിൽ – വ്യോമ ഗതാഗതത്തെ മൂടൽ മഞ്ഞ് ബാധിച്ചു.മൂടൽമഞ്ഞ് കാരണം കഴിഞ്ഞ രണ്ട് ദിവസത്തിനടെ 260 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

നാളെയും മറ്റന്നാളും ജമ്മുകശ്മീർ , ഹിമാചൽ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. വായുനിലവാരം മോശം അവസ്ഥയിൽ എത്തിയതോടെ ബിഎസ്3 പെട്രോൾ, ബി എസ് 4 ഡീസൽ കാറുകൾക്ക് വെള്ളിയാഴ്ച വരെ ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more