1 GBP = 109.00
breaking news

കാവി ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല, എന്നാൽ സിനിമയിൽ കാവി പാടില്ല; പത്താൻ വിവാദത്തിൽ പ്രകാശ് രാജ്

കാവി ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല, എന്നാൽ സിനിമയിൽ കാവി പാടില്ല; പത്താൻ വിവാദത്തിൽ പ്രകാശ് രാജ്

സിനിമയിൽ കാവി പാടില്ല എന്നാൽ കാവി ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ലേ പത്താൻ വിവാദത്തിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്.’പത്താൻ’ സിനിമയിലെ ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്താലും വിവാദ പ്രസ്താവനകൾ നടത്തിയാലുമുണ്ടാകാത്ത പ്രശ്നങ്ങളാണ് ഒരു സിനിമയിലെ വസ്ത്രധാരണത്തെ ചൊല്ലി നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.

കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല.. വിദ്വേഷ പ്രസംഗം നടത്തുന്നു, എംഎൽഎമാർക്കായി ഇടനിലക്കാരാകുന്നു, കാവി വസ്ത്രം ധരിച്ച സ്വാമിജി പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നു, എന്നാൽ ഒരു സിനിമയിലെ വസ്ത്രധാരണം പ്രശ്‌നമാകുന്നു’, പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

‘പത്താൻ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ‘ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തൽ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇങ്ങനെ ഒരു പാട്ട് ചിത്രീകരിക്കുന്നത്’, എന്നാണ് നരോത്തം മിശ്രയുടെ വാദം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more