1 GBP = 105.62
breaking news

സുരക്ഷിതമായ ഇന്റർനെറ്റ് സേവനമാണ് രാജ്യത്തിന്റെ നയം; കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ

സുരക്ഷിതമായ ഇന്റർനെറ്റ് സേവനമാണ് രാജ്യത്തിന്റെ നയം; കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ

സുരക്ഷിതവും വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് സേവനം രാജ്യത്തിന്റെ നയമാണെന്ന് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക് സഭയിൽ പറഞ്ഞു. ലോക്‌സഭാ അംഗം ഡോ. ​​സുകാന്ത മജുംദാറിന്റെ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് (നമ്പർ 169) മറുപടി പറയുകയായിരുന്നു അദ്ദേഹം. വിവിധ സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് സർക്കാരിന് പൂർണ്ണമായും അവബോധമുണ്ടെന്നും അതിന്റെ അടിസ്‌ഥാനത്തിൽ പൗരന്മാരുടെ ഭയാശങ്കകൾ ലഘൂകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സഹമന്ത്രി അറിയിച്ചു.

സൈബർ ഭീഷണികളിൽ നിന്നും കമ്പ്യൂട്ടറുകളെയും നെറ്റ്‌വർക്കുകളെയും പരിരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നൽകി വരുന്നുണ്ട്. സൈബർ ലോകത്തെ ഫിഷിംഗ് ആക്രമണങ്ങളിൽ നിന്നും ഉപയോക്താക്കൾക്ക് അവരുടെ ഡെസ്‌ക്‌ടോപ്പുകളും മൊബൈൽ ഫോണുകളും സുരക്ഷിതമാക്കുന്നതിനുള്ള മാർ​ഗങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൗരന്മാർക്ക് മികച്ച സൈബർ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൽ നൽകുന്നതിന് സൈബർ സ്വച്ഛതാ കേന്ദ്രത്തിന് (ബോട്ട്നെറ്റ് ക്ലീനിംഗ് ആൻഡ് മാൽവെയർ അനാലിസിസ് സെന്റർ) കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമെ സെർട്ട് – ഇൻ അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും സൈബർ സുരക്ഷയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്.

സെർട്ട് -ഇന്നും റിസർവ് ബാങ്കും സംയുക്തമായി ഡിജിറ്റൽ ഇന്ത്യ പ്ലാറ്റ്‌ഫോമിലൂടെ ‘സാമ്പത്തിക തട്ടിപ്പുകളെ സൂക്ഷിക്കുക, ശ്രദ്ധിക്കുക’ എന്ന വിഷയത്തിൽ സൈബർ സുരക്ഷാ ബോധവൽക്കരണ കാമ്പയിൻ നടത്തുന്നുണ്ട്. പൊതുജനങ്ങൾക്കിടയിൽ രാജ്യമെങ്ങും സാമ്പത്തിക വിദ്യാഭ്യാസ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി റിസർവ്വ് ബാങ്ക് 2016 മുതൽ എല്ലാ വർഷവും സാമ്പത്തിക സാക്ഷരതാ വാരം സംഘടിപ്പിക്കുന്നു. ‘ഡിജിറ്റൽ ആവുക, സുരക്ഷിതരാവുക’ എന്നതായിരുന്നു ഈ വർഷത്തെ സാമ്പത്തിക സാക്ഷരതാ വാരത്തിന്റെ പ്രമേയം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more