1 GBP = 105.47

2025ൽ അമേരിക്കൻ നിലവാരത്തിൽ കേരളത്തിലെ റോഡുകൾ മാറും; നിതിന്‍ ഗഡ്‍കരി

2025ൽ അമേരിക്കൻ നിലവാരത്തിൽ കേരളത്തിലെ റോഡുകൾ മാറും; നിതിന്‍ ഗഡ്‍കരി

ദേശീയപാത വികസനത്തില്‍ കേരളത്തെ വിമർശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി. ഭൂമി ഏറ്റെടുക്കാനുള്ള ചിലവിന്‍റെ നാലിലൊന്ന് വഹിക്കാമെന്ന വാഗ്ദാനത്തില്‍ നിന്ന് കേരളം പിന്മാറി. ഒരു കിലോമീറ്റര്‍ പാതയ്ക്ക് കേരളത്തില്‍ ചിലവ് 100 കോടിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിൽ വാഹനങ്ങളുടെ സാന്ദ്രത കൂടുതലാണ്.

2025ൽ അമേരിക്കൻ നിലവാരത്തിൽ കേരളത്തിലെ റോഡുകൾ മാറും. സംസ്ഥാനത്ത് മതിയായ റോഡില്ല. സംസ്ഥാനത്ത് റോഡ് വികസനത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണ്. 45536 കോടി രൂപയുടെ ദേശീയപാത പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മികച്ച അടിസ്ഥാന സൗകര്യം ഉണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ലക്ഷ്യം. കേരളത്തിൽ വ്യാവസായിക ഇടനാഴി വരുന്നതിൽ സന്തോഷം. മൂന്ന് വ്യാവസായിക ഇടനാഴികളാണ് വരിക. സംസ്ഥാനത്തിൻ്റെ വ്യാവസായിക വികസനത്തിന് ഇടനാഴികള്‍ കാരണമാകുമെന്നും നിതിന്‍ ഗഡ്‍കരി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more