ദീക്ഷയുടെ `Anarkali –An epic love, larger than life’ വ്യാഴാഴ്ച 6.00 PM (UK), 11.30 PM (India) ദീക്ഷയുടെ യൂട്യൂബ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു.
Dec 07, 2022
ദീക്ഷയുടെ `Anarkali –An epic love ,larger than life’ വ്യാഴാഴ്ച 6.00 PM (UK), 11.30 PM (India) ദീക്ഷയുടെ യൂട്യൂബ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു. ആർട്സ് കൗൺസിൽ ഇംഗ്ലണ്ട് (നാഷണൽ ഏജൻസി ഫോർ ദ ഡെവലപ്പ്മെന്റ് ഓഫ് കൾച്ചർ & ആർട്സ് ) ആണ് ഈ പ്രോജക്റ്റ് ഫണ്ട് ചെയ്യുന്നതും സപ്പോർട്ട് ചെയ്യുന്നതും .
മുഗൾ ചക്രവർത്തിയായിരുന്ന അക്ബറുടെ മകന് സലിം (ജഹാംഗീർ), കൊട്ടാരം നർത്തകിയായിരുന്ന അനാർക്കലി എന്നിവരുടെ ഹൃദയാർദ്രമായ പ്രണയകഥ പറയുന്ന `അനാർക്കലി ‘ നിങ്ങൾക്ക് വേറിട്ട ഒരു അനുഭവമായിരിക്കും . താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്താല്‍ ദീക്ഷയുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
അനാർക്കലി ‘ ഡ്രാമയിലെ അഭിനേതാക്കൾ:- ആരതി അരുൺ, റൂബൻ ജോർജ്, ജിബി ജോർജ് മട്ടയ്ക്കൽ, ദിലീപ് കുമാർ ഇളയമ്മത്, ബീനാ നോയൽ, മിൻസി ആതിഷ്, സംഗമി രവി, ജോസഫ് കുര്യാക്കോസ്, ആഷ്നി ഷിജു എന്നിവരാണ്. കൺസപ്റ്റ്, സ്ക്രിപ്റ്റ്, കൊറിയോഗ്രാഫി, ആർട്ടിസ്റ്റിക് ഡയറക്ഷൻ: ആരതി അരുൺ, ഡയറക്ഷൻ: ബ്രയൻ എബ്രഹാം, മ്യൂസിക്: സെബാൻ .
റേഡിയോ ലൈമാണ് ഒഫീഷ്യൽ റേഡിയോ പാർട്ണർ, ആമ്പിൾ മോർട്ട് ഗേജസ് പ്രൈവറ്റ് സ്പോൺസർ. കൈരളി യു . കെ . യും ഈ പ്രോജക്റ്റിനെ സപ്പോർട്ട് ചെയ്യുന്നു .
കൂടുതൽ വിവരങ്ങൾക്കായി ദീക്ഷ ' യുടെ ഫേസ് ബുക്ക് പേജ്Deekshaa’, ഇൻസ്റ്റഗ്രാം പേജ് @ deekshaa . arts, എന്നിവ സന്ദർശിക്കുക. ദീക്ഷയുടെ പ്രോജക്റ്റുകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കലാഭിരുചിയുള്ള പ്രതിഭാധനരായ, വ്യക്തികളെ സ്വാഗതം ചെയ്യുന്നതായി ദീക്ഷയുടെ ഡയറക്ടർമാർ ആരതി അരുൺ , ബ്രയൻ എബ്രഹാം, അലൻ ആന്റണി എന്നിവർ അറിയിച്ചു.
സംഘാടകമികവും പ്രൊഫഷനിലിസവും കൊണ്ട് ശ്രദ്ധേയമായി യുഎൻഎഫ് നാഷണൽ കോൺഫറൻസ്; കരിയർ അഡ്വൈസ് സപ്പോർട്ട്, ആർ സി എൻ ബൂത്തുകൾ പ്രയോജനപ്പെടുത്തി നേഴ്സുമാർ; കോൺഫറൻസിൽ ഹൈലൈറ്റായി റൗണ്ട് ദി ടേബിൾ വർക്ക്ഷോപ്പുകൾ /
ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു…. /
click on malayalam character to switch languages