എയ്ൽസ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ സാൻറ്റ സംഗമംഅരങ്ങേറുന്നു. അന്തിയുറങ്ങുവാൻ ഇടമില്ലാതെപാതയോരങ്ങളിൽ രാത്രി കഴിച്ചുകൂട്ടുന്ന അശരണർക്ക് ആശ്വാസമേകുവാൻ ‘ബോൺ നത്താലെ’ എന്ന പേരിൽസംഘടിപ്പിക്കുന്ന സാൻറ്റ സംഗമം ഡിസംബർ 18 ന്എയ്ൽസ്ഫോഡിൽ നടക്കും. രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൻസീറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിൽനിന്നുള്ള മുതിർന്നവരും കുട്ടികളുമടക്കം നിരവധിപേർഈ സംഗമത്തിൽ പങ്കെടുക്കും.
സത്രത്തിൽ ഇടമില്ലാത്തതിനാൽ പുൽക്കൂട്ടിൽപിറക്കേണ്ടിവന്ന ദൈവപുത്രന്റെ തിരുപ്പിറവിയുടെസന്ദേശം ഏവരിലും എത്തിക്കുക എന്ന ലക്ഷ്യമാണ് ഈചാരിറ്റിയുടെ പിന്നിൽ. ഭാവനരഹിതരായിവഴിയോരങ്ങളിൽ കഴിയുന്നവർക്ക് ക്രിസ്മസ് രാത്രിയിൽതലചായ്ക്കാൻ ഒരിടം തയ്യാറാക്കിക്കൊടുക്കുവാൻ യുകെയിലെ പ്രശസ്തമായ ചാരിറ്റി സംഘടനയായ സെന്റ്മംഗോസ് ചാരിറ്റിയുമായി കൈകോർത്തുകൊണ്ടാണ് ഈസംഗമം അരങ്ങേറുന്നത്.
2022 ഡിസംബർ 18 ഞായറാഴ്ച ഉച്ചക്ക് 1 .30 ന് എയ്ൽസ്ഫോർഡ് പ്രയറിയിലെ സെന്റ്. ജോസഫ്ചാപ്പലിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെമുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധകുർബാനക്കുശേഷം പ്രയറിയിലെ ഓപ്പൺ പിയാസ്സയിൽസാന്റാക്ളോസ് സംഗമം അരങ്ങേറും. ലണ്ടൻ റീജിയന്റെവിവിധ മിഷനുകളിൽ നിന്നും സാന്റയുടെ വേഷംധരിച്ചെത്തുന്ന കുട്ടികളുടെയും മുതിർന്നവരുടെയുംസംഘം ഓപ്പൺ പിയാസ്സയിൽ അണിനിരന്ന്നൃത്തച്ചുവടുകൾ വയ്ക്കും. എയ്ൽസ്ഫോർഡ് ഔർലേഡി ഓഫ് മൌന്റ്റ് കാർമൽ മിഷനിൽ നിന്നുള്ളഗായകർ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിക്കും.സെന്റ് മംഗോസ് ചാരിറ്റിയുടെ പ്രതിനിധികളും മേയർ,കൗൺസിലർമാർ, കൂടാതെ വിശിഷ്ടാതിഥികളായിഎത്തുന്നവരും സംഗമത്തിന് ആശംസകൾ അർപ്പിച്ചുസംസാരിക്കും.
സംഗമത്തിലൂടെ സമാഹരിക്കുന്ന പണം സെന്റ് മംഗോസ്ചാരിറ്റി വഴി ഭവനരഹിതർക്ക് ക്രിസ്മസ് ദിനത്തിൽതാമസമൊരുക്കുവാൻ ഉപയോഗിക്കുമെന്ന് ലണ്ടൻറീജിയൻ ഡയറക്ടറും ‘ബോൺ നത്താലെ’ ചീഫ്കോർഡിനേറ്ററുമായ ഫാ. ടോമി എടാട്ട് അറിയിച്ചു.
‘സത്രത്തിൽ ഒരിട’ത്തിനു വേണ്ടി സംഘടിപ്പിക്കുന്നബോൺ നത്താലെ ചാരിറ്റിയിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ഭാരവാഹികളുമായിബന്ധപ്പെടേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പർ: റോജോ : 07846038034,ജോസഫ് കരുമെത്തി : 07760505659, ജോസഫ്ജോസഫ്: 07550167817
വാർത്ത: ഫാ. ടോമി എടാട്ട്
പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത
click on malayalam character to switch languages