1 GBP = 106.18
breaking news

ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്കും പ്രവേശിക്കാം; വിലക്ക് പിൻവലിച്ചു

ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്കും പ്രവേശിക്കാം; വിലക്ക് പിൻവലിച്ചു

ഡൽഹി ജുമാ മസ്ജിദിൽ ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയ നടപടി പിൻവലിച്ചു. ഡൽഹി ലെഫ്. ഗവർണറുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് വിലക്ക് നീക്കിയത്. സന്ദർശകർ പള്ളിയുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് അഭ്യർത്ഥനയോടെയാണ് ഇമാം ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകളുടെ വിലക്ക് പിൻവലിച്ചത്.
സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഡൽഹി ജുമാ മസ്ജിദിന്റെ മൂന്ന് പ്രവേശന കവാടങ്ങൾക്കു പുറത്ത് ഒറ്റക്കെത്തുന്ന സ്ത്രീകൾക്ക് പ്രവേശനം വിലക്കിയെന്ന് കാട്ടി അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. ഒറ്റക്കെത്തുന്ന പെൺകുട്ടികൾക്ക് പ്രവേശനം അനുവദിക്കില്ല എന്നറിയിച്ചതിനു പിന്നാലെ ഡൽഹി ജുമാ മസ്ജിദ് ഇമാമിന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നോട്ടീസയച്ചിരുന്നു.

പുരുഷനും സ്ത്രീക്കും ആരാധിക്കാനും പ്രാർത്ഥിക്കാനും ഉള്ള അവകാശം ഒരുപോലെ തന്നെയാണെന്നും സ്ത്രീകളുടെ പ്രവേശനം നിരോധിക്കാൻ ആർക്കും അധികാരമില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ പ്രവേശിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും എന്നാൽ പെൺകുട്ടികൾക്ക് ഇവിടെ ഒറ്റയ്ക്ക് വരാൻ കഴിയില്ലെന്നുമായിരുന്നു ജുമാ മസ്ജിദ് പബ്ലിക് റിലേഷൻസ് ഓഫീസർ സബിയുള്ള ഖാന്റെ വിശദീകരണം.

ടിക് ടോക്ക് വീഡിയോകൾ ഷൂട്ട് ചെയ്യാനും നൃത്തം ചെയ്യാനും പെൺകുട്ടികൾ ഇവിടെയെത്തുന്നത് നിർത്തലാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആൺകുട്ടികളെ കാണാനെത്തുന്ന പെൺകുട്ടികളുടെ മീറ്റിംഗ് പോയിന്റായി പള്ളി പരിസരം മാറിയെന്നായിരുന്നു സബിയുള്ള ഖാന്റെ പരാമർശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more