കുടുംബ സംഗമമായി മാറി ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവം; മാറ്റുരക്കാനെത്തിയത് ആയിരത്തിൽ പരം മത്സരാർഥികൾ; പങ്കെടുക്കാനെത്തിയത് നാലായിരത്തോളം ജനങ്ങൾ; സൗന്ദര്യത്തിന്റെ വഴിയാണ് ബൈബിൾ കലോത്സവത്തിലൂടെ ദൃശ്യമാകുന്നത്, മാർ സ്രാമ്പിക്കൽ
Nov 20, 2022
ഷൈമോൻ തോട്ടുങ്കൽ
സ്റ്റാഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ബൈബിൾ കലോത്സവം സ്റ്റാഫോർഡിൽ നടത്തി . രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നും ,പ്രൊപ്പോസഡ് മിഷനുകളിൽ നിന്നും ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുത്ത കലോത്സവം രൂപതയുടെ കുടുംബ സംഗമ വേദി കൂടിയായി , രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു .
ബൈബിൾ കലോത്സവത്തിലൂടെയാണ് രൂപതയുടെ സൗന്ദര്യം പങ്കെടുക്കുന്നവർക്കും മറ്റുള്ളവർക്കും ദൃശ്യമാകുന്നത്. സൗന്ദ്യര്യത്തിന്റെ വഴിയാണ് ബൈബിൾ അപ്പോസ്റ്റലേറ്റ് ബൈബിൾ കലോത്സവത്തിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത് .അതുപോലെ തന്നെ ബൈബിൾ കലോത്സവം വിശുദ്ധ ഗ്രന്ഥത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ ഇടയാക്കണം. തിരു വചനത്തിന്റെ സന്ദേശം ചിന്തയിലും, പ്രവർത്തനനത്തിലും നിഴലിക്കാൻ അത് സഹായകമാകും. കലയും സാഹിത്യവും ഒക്കെ വചന പ്രഘോഷണത്തിന്റെ വേദികളായി മാറണം. ഉത്‌ഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഇടവക റീജിയണൽ തലങ്ങളിൽ മത്സരിച്ച അയ്യായിരത്തിൽ പരം ആളുകളിൽ നിന്നും വിജയിച്ച ആയിരത്തിൽ പരം ആളുകളാണ് ആണ് രൂപതാതല മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് വെരി റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, വെരി റെവ. ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ്, ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ ഫാ. ജോർജ് എട്ടു പറ, റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, ബൈബിൾ അപ്പോസ്റ്റലേറ്റ് കോർഡിനേറ്റർ ആന്റണി മാത്യു, എന്നിവർ പ്രസംഗിച്ചു, പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു, ജോയിന്റ് കോഡിനേറ്റേഴ്‌സ് ആയ ജോൺ കുരിയൻ, മർഫി തോമസ്, ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ അംഗങ്ങളായ സിജി സെബാസ്റ്റ്യൻ, സുദീപ് ജോസഫ്, അനീറ്റ ഫിലിപ്പ്. ജോർജ് പൈലി, ജിമ്മിച്ചൻ ജോർജ്, നിഷ ജോസ് സെബാസ്റ്റ്യൻ, ഷാജു ജോസഫ് , തോമസ് കൊട്ടുകാപ്പള്ളി, ടോണി ജോസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ച് നേതൃത്വം നൽകി.
click on malayalam character to switch languages