1 GBP = 113.49
breaking news

വി. കുറിയാക്കോസ് സഹദായുടെ നാമധേയത്തിൽ യുകെ നോർവിച്ചിൽ ഓർത്തഡോക്സ് സഭയ്ക്ക് കോൺഗ്രിഗേഷൻ

വി. കുറിയാക്കോസ് സഹദായുടെ നാമധേയത്തിൽ യുകെ നോർവിച്ചിൽ ഓർത്തഡോക്സ് സഭയ്ക്ക് കോൺഗ്രിഗേഷൻ

ബിജു കുളങ്ങര

നോർവിച്ച്: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രസനത്തിൽ പുതുതായി ആരംഭിക്കുന്ന യുകെ യിലെ നോർവിച്ച് സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ ഉദ്ഘാടനം നവംബർ 19 ന് നടക്കും.

കോൺഗ്രിഗേഷന്റെ ആദ്യ വിശുദ്ധ കുർബ്ബാന അന്നേ ദിവസം രാവിലെ 11:30ന് ഏക്കിൾ മെഥഡിസ്റ്റ് പള്ളിയിൽ വച്ചു നടത്തപ്പെടുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിശുദ്ധ കുർബാനക്ക് ശേഷം സൺ‌ഡേ സ്കൂൾ ക്ലാസുകളുടെ ഉദ്ഘാടനവും നടക്കും.

വിശുദ്ധ കുറിയാക്കോസ് സഹദായുടെ നാമധേയത്തിലുള്ള യുകെ യിലെ ആദ്യ ഇന്ത്യൻ ഓർത്തഡോക്സ്കോൺഗ്രിഗേഷനാണ് നോർവിച്ചിലേത്. ഫാ. ലിജു വർഗീസാണ് ഇടവക വികാരി.

Church Address:-

Acle Methodist Church,
2 Bridwell Ln, Acle, Norwich
Post Code: NR13 3RA

കൂടുതൽ വിവരങ്ങൾക്ക്:-

•ഫാ ലിജു ഗീവർഗീസ് (വികാരി)
+447833841750

• ലിൻസ് കെ ജോസ് (ട്രസ്റ്റി)
+447570205146

• ഡാർവിൻ ജോർജ് (സെക്രട്ടറി)
+447767957176

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more