1 GBP = 113.21
breaking news

ചാൻസലർ സ്ഥാനത്ത് നിന്ന് ​ഗവർണറെ മാറ്റും; തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

ചാൻസലർ സ്ഥാനത്ത് നിന്ന് ​ഗവർണറെ മാറ്റും; തീരുമാനം മന്ത്രിസഭാ യോ​ഗത്തിൽ

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം. ഇതിനായി ഓർഡിനൻസ് കൊണ്ടു വരും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം.

വളരെ നാളുകളായി ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് ആ മൂർച്ഛിച്ചിരിക്കുന്ന സാഹചര്യം ഉണ്ട്. അതിനിടയിലാണ് ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുത്തിരിക്കുന്നത്. വൈസ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ കഴിഞ്ഞ ആഴ്ച ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗങ്ങൾ സർക്കാരിന് അനുമതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമോപദേശങ്ങൾ സർക്കാർ തേടിയിരുന്നു.

കേരളത്തിന് പുറമെ സുപ്രിംകോടതിയിലെ അഭിഭാഷകരുടെയും ഭരണഘടനാ വിദഗ്ധരുടെയും അടുത്തുനിന്നും അത്തരത്തിൽ നിയമോപദേശങ്ങൾ തേടിയിരുന്നു. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more