1 GBP = 113.63
breaking news

ഇരട്ട നികുതിക്ക് സ്റ്റേയില്ല, അന്തര്‍ സംസ്ഥാന ബസുകളിൽ നിന്ന് കേരളത്തിന് നികുതി പിരിക്കാം: ഹൈക്കോടതി

ഇരട്ട നികുതിക്ക് സ്റ്റേയില്ല, അന്തര്‍ സംസ്ഥാന ബസുകളിൽ നിന്ന് കേരളത്തിന് നികുതി പിരിക്കാം: ഹൈക്കോടതി

അന്യ-സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെ‌യ്‌ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് കേരളത്തിൽ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. അന്തർ സംസ്ഥാന ബസുടമകളുടെ ഹർജിയിലാണ് ഉത്തരവ്. നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നായിരുന്നു ആവശ്യം. എന്നാൽ ബസുടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേന്ദ്രനിയമത്തിന്റെ അഭാവത്തില്‍ സംസ്ഥാന സര്‍ക്കാരിനു അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി.

കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ നികുതിയടക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്‍ഡ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരം നാഗാലാന്‍ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more