1 GBP = 113.59
breaking news

ഗവര്‍ണറുടെ മാധ്യമവിലക്ക് ജനാധിപത്യവിരുദ്ധം, നടപടി സ്വേച്ഛാധിപതിയുടേത്; എം.വി ഗോവിന്ദൻ

ഗവര്‍ണറുടെ മാധ്യമവിലക്ക് ജനാധിപത്യവിരുദ്ധം, നടപടി സ്വേച്ഛാധിപതിയുടേത്; എം.വി ഗോവിന്ദൻ

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഏതറ്റം വരെയും പോകാൻ ഇടതു മുന്നണിക്ക് തടസം ഇല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ സമനില തെറ്റിയത് പോലെ പെരുമാറുന്നു. മാധ്യമങ്ങൾക്ക് എതിരായ നടപടി സ്വേച്ഛാധിപതിയുടേതാണ്. നിയമപരമായി പ്രവർത്തിക്കാൻ തയാറാകണം. ഗവർണക്കെതിരെ കെ യു ഡബ്ല്യൂ ജെ രാജ്ഭവനിലേക്ക് മാർച്ച്‌ നടത്തുന്നത് അഭിനന്ദനാർഹമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് ഇടയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനാണ് ലഘുലേഖ വിതരണം. ജനങ്ങളെ അണിനിരത്തി മാത്രമേ ഗവർണരുടെ നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയൂ. മേയറുടെ കത്ത് വിവാദം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് അന്വേഷിക്കുന്നത്. പിൻവാതിൽ നിയമനത്തിന് എതിരാണ് പാർട്ടി. കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തിൽ ബോധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. ഗവർണർ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ.ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more