13- മത് യുക്മ ദേശീയ കലാമേള ഇന്ന്; എല്ലാ വഴികളും ഗ്ളോസ്റ്റർഷയർ ചെൽറ്റൻഹാമിലെ ലത മങ്കേഷ്കർ നഗറിലേക്ക്….
Nov 05, 2022
അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
പതിമൂന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് തിരശ്ശീല ഉയരാൻ ഇനിയും ഏതാനും മണിക്കൂറുകൾ മാത്രം. യു കെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കലാമേളയിൽ മുഖ്യാതിഥിയായി എത്തുന്നത് തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ നടൻ നരേൻ ആണ്. ചെൽറ്റൻഹാമിലെ സുപ്രസിദ്ധമായ ക്ളീവ് സ്കൂളിലെ ലത മങ്കേഷ്കർ നഗറിലാണ് പതിമൂന്നാമത് ദേശീയ കലാമേള അരങ്ങേറുന്നത്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ, മൺമറഞ്ഞ ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്കറിനോടുള്ള യുക്മയുടെ ആദരമാണ് ദേശീയ കലാമേള നഗർ നാമകരണത്തിലൂടെ അറിയിച്ചിരിക്കുന്നത്. യുക്മ സൌത്ത് വെസ്റ്റ് റീജിയൺ ആതിഥേയത്വം വഹിക്കുന്ന കലാമേള എറ്റവും മികച്ച രീതിയിൽ നടത്തുവാൻ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി ദേശീയ കലാമേള സംഘാടക സമിതി നേതൃത്വം അറിയിച്ചു.
കോവിഡ് മഹാമാരിയിൽ ലോകം പകച്ച് നിന്ന കഴിഞ്ഞ രണ്ട് വർഷങ്ങളിലും വെർച്വൽ പ്ളാറ്റ്ഫോമിൽ വളരെ വിജയകരമായി കലാമേള സംഘടിപ്പിച്ച് ലോകത്തിന് മാതൃക കാട്ടിയ യുക്മ, കലാമേളയുമായി വീണ്ടും വേദിയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. മത്സരാർത്ഥികളോടൊപ്പം കലാസ്നേഹികളും ഏറെ ആവേശത്തോടെ ഏറ്റെടുത്ത റീജിയണൽ കലാമേളകളിൽ നൂറ് കണക്കിന് മത്സരാർത്ഥികളാണ് മാറ്റുരച്ചത്. ഒക്ടോബർ 15 ന് ഈസ്റ്റ് ആംഗ്ളിയ, ഒക്ടോബർ 22 ന് സൌത്ത് ഈസ്റ്റ്, സൌത്ത് വെസ്റ്റ് ഒക്ടോബർ 29 ന് മിഡ്ലാൻഡ്സ്, യോർക്ക്ഷയർ & ഹംബർ, നോർത്ത് വെസ്റ്റ് റീജിയണുകളിൽ നടന്ന കലാമേളകളിൽ ഓരോ മത്സര ഇനങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയവരാണ് ദേശീയ കലാമേളയിൽ മത്സരിക്കുവാൻ എത്തുന്നത്.
യുക്മ ദേശീയ കലാമേളക്ക് തിരി തെളിക്കുവാനെത്തുന്നത് നിരവധി മലയാളം, തമിഴ് ഹിറ്റ് സിനിമകളിലൂടെ ദക്ഷിണേന്ത്യയിലെങ്ങും പ്രശസ്തനായ നരേൻ ആണെന്നുള്ളത് ഏറെ ആവേശമുണർത്തിയിരിക്കുകയാണ്. മലയാള സിനിമയെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തിയ ശ്രീ. അടൂർ ഗോപാലകൃഷ്ണന്റെ നിഴൽക്കുത്ത് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന നരേൻ അച്ചുവിന്റെ അമ്മ, ക്ളാസ്സ്മേറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറി. മലയാളം, തമിഴ് ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ട നരേൻ 2022 ൽ പുറത്തിറങ്ങിയ കമലഹാസൻ നായകനായ വിക്രം എന്ന ബ്ളോക്ക് ബസ്റ്റർ ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ് കണക്കിന് കലാകാരന്മാരേയും കലാകാരികളേയും അവരെ പ്രോത്സാഹിപ്പിക്കുവാൻ എത്തുന്ന കലാപ്രേമികളേയും സ്വീകരിക്കുവാൻ ലത മങ്കേഴ്കർ നഗർ ഒരുങ്ങിക്കഴിഞ്ഞതായി യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, കലാമേള ജനറൽ കൺവീനർ ജയകുമാർ നായർ എന്നിവരറിയിച്ചു.
യുക്മ ദേശീയ കലാമേള വേദിയുടെ വിലാസം:-
Cleeve School and Sixth Form Centre of Excellence,
click on malayalam character to switch languages