ആവേശത്തിരയുണർത്തി 13മത് യുക്മ മിഡ്ലാന്റസ് റീജിയണൽ കലാമേള വൂസ്റ്റർ നന്നറി വുഡ് സ്‌കൂളിൽ കൃത്യമായചിട്ടയോടെ നടത്തപ്പെട്ടു. മിഡ്‌ലാൻഡ്‌സിലെ എല്ലാ അംഗ അസോസിയേഷനുകളിലുമുള്ള കലാപ്രേമികൾ മൂന്ന് സ്റ്റേജൂകളിലായി മാറ്റുരച്ചപ്പോൾ ബർമ്മിഗ്ഹാം ബിസിഎംസി കൂടുതൽ പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്തെത്തി. ഇഞ്ചോടിഞ്ച് മത്സരത്തിൽ ലസ്റ്റർ കേരളാകമ്മ്യൂണിറ്റി റണ്ണറപ്പ് കിരീടം ചൂടി.
ആശ്‌ചര്യപ്പെടുത്തുന്ന കലാപ്രകടനങ്ങളിലൂടെ കലാപ്രേമികൾ അണിനിരന്നപ്പോൾ കലാപ്രതിഭാ പട്ടം ബർമ്മിഗ്ഹാം ബിസിഎംസിയുടെ ശ്രീകാന്ത് നമ്പൂതിരി നേടിയെടുത്തു. കലയുടെ ശ്രീകോവിലിൽ തന്നെവെല്ലാൻ ആരുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കലാതിലകപട്ടം ബർമ്മിഗ്ഹാം ബിസിഎംസിയുടെ തന്നെ സൈറാ മരിയജിജോ നേടിയെടുത്തു.
സീനിയർ വിഭാഗത്തിൽ ലസ്റ്റർ എൽകെസിയുടെ അഷിതാ വിനീതും, ജൂനിയർവിഭാഗത്തിൽ ചാമ്പ്യനായി ബിസിഎംസിയുടെ സൈറാമരിയജിജോ യും , സബ്ജൂനിയർ വിഭാഗത്തിൽ ചാമ്പ്യനായി കൊവെൻട്രി സികെസിയുടെ ഹർഷിണി വൈദ്യനാഥും, കിഡ്സ് വിഭാഗ ചാമ്പ്യനായി ലസ്റ്റർ എൽകെസിയുടെ ഹന്നാ നൈസാം എന്നിവവരും വ്യക്തിഗത ഇനങ്ങളിൽ ചാമ്പ്യന്മാരായി.
യുക്മ മിഡ്ലാന്റ്സ് കലാ മേളയുടെ ഔദ്യോഗികമായ ഉദ്ഘാടനം യുക്മ ദേശീയ സെക്രട്ടറി ശ്രീ കുര്യൻ ജോർജ് നിർവ്വഹിച്ചു. കലാമേളയുടെ ആദ്യാവസാനം പങ്കെടുത്ത് മേള ഏകോപിപ്പിച്ച യുക്മ ദേശീയ വക്താവ ശ്രീ എബി സെബാസ്റ്റിൻ, സമാപനസമ്മേളനം ഉത്ഘാടനംചെയ്ത ദേശീയ പ്രസിഡൻറ് ഡോ ബിജു പെരിങ്ങത്തറ മറ്റ്ദേശീയഭാരവാഹികളായ ശ്രീ ജയകുമാർനായർ, ശ്രീറ്റിറ്റോ തോമസ് ,ശ്രീ എബ്രഹാം പൊന്നുംപുരയിടം,ശ്രി പീറ്റർതാനോലിൽ, ശ്രീ ഡിക്സ് ജോർജ് , ശ്രീമതി സ്മിതാ തോട്ടം ,ശ്രീമതി ലിറ്റിജിജോ, യുക്മ മിഡ്‌ലാൻഡ്‌സ് ട്രഷറർ ശ്രീ ജോബി ,ജോയിന്റ് ട്രഷറർ ശ്രീ ലൂയിസ് മേനാച്ചേരി, ശ്രീ ജോൺഎബ്രാഹം , ശ്രീ അൽബർട്ട് തോമസ്, ശ്രീ സജിബെൻ, ശ്രീ ഡിനു വർഗീസ്, ശ്രീ പോൾ ജോസഫ് , ശ്രീ ബെന്നി വർഗീസ്, ശ്രി ജോർജ് മാത്യു, ശ്രീ ഇഗ്‌നേഷ്യസ് ചേട്ടൻ, ശ്രീ നോബി ജോസ്, ശ്രീ സുജിത്ത്, ശ്രീ അനിൽ ജോസ് എന്നിവർ ആദ്യാവസാനം കലാമേളയുടെ വിജയത്തിനായി പരിശ്രമിക്കുകയുണ്ടായി.
നവംബർ അഞ്ചിന് നടക്കുന്ന ദേശീയ കലാമേളയ്ക്ക് എല്ലാ വിജയാശംസകളും റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, സെക്രട്ടറി സെക്രട്ടറി- പിറ്റർ ജോസഫ്, കോഓർഡിനേറ്റർ -ഷാജിൽ തോമസ് എന്നിവർ നേർന്നു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages