1 GBP = 112.56
breaking news

840 മീറ്റർ ഉയരത്തിലുള്ള സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

840 മീറ്റർ ഉയരത്തിലുള്ള സമുദ്രത്തിനടിയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

സമുദ്രങ്ങളെ കുറിച്ചുള്ള പഠനം കാലാകാലങ്ങളായി നടക്കുന്നതാണ്. ഓരോ പഠനവും ഓരോ കണ്ടെത്തലുകളാണ്. അങ്ങനെ അമ്പരിപ്പിക്കുന്ന ഒന്നാണ് സമുദ്രങ്ങളിലെ വെള്ളച്ചാട്ടങ്ങൾ. അങ്ങനെയൊരു അത്ഭുതത്തിന്റെ കഥയാണ് ഫറോ ബാങ്ക് ചാനലിന് പറയാനുള്ളത്. ഐസ്‌ലന്‍ഡിനും സ്കോട്‌ലൻഡിനും ഇടയിലുള്ള നോര്‍വീജിയന്‍ സമുദ്രമേഖലയില്‍ സ്ഥിതി ചെയ്യുന്ന ഭീമൻ വെള്ളച്ചാട്ടമാണ് ഫറോ ബാങ്ക് ചാനൽ. ഏകദേശം 840 മീറ്ററാണ് ഇതിന്റെ ഉയരം.

സമുദ്രത്തിന്റെ അടിയിലൂടെ ഒഴുകുന്ന നദിയിൽ നിന്നാണ് ഈ വെള്ളച്ചാട്ടം ഉണ്ടാകുന്നത്. അറ്റ്ലാന്‍റിക് സമുദ്രത്തെയും നോര്‍ജീവിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന സമുദ്രത്തിന് അടിയിലുള്ള ജലപാതയാണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉറവിടമെന്നാണ് ഗവേഷകർ പറയുന്നത്. 1995 ലാണ് ഫറോയെ കുറിച്ചുള്ള പഠനങ്ങൾ ആരംഭിച്ചത്. ഇരുപത്തിയഞ്ച് വർഷങ്ങൾ എടുത്ത് ഈ അടുത്താണ് ഫറോയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ കണ്ടെത്താൻ ഗവേഷകർക്കായത്.

ഈസ്റ്റേണ്‍ സ്ട്രീ എന്ന് വിളിക്കുന്ന സ്കോട്‌ലൻഡ് റിഡ്ജിലേക്കുള്ള സമുദ്രാന്തര ജലപാത ഫറോ ബാങ്ക് ചാനൽ വഴിയാണ് സഞ്ചരിക്കുന്നത്. വളരെ നിശബ്ദമാണെങ്കിലും ശക്തിയേറിയ ജലപാതകളിൽ ഒന്നാണ് ഇത്. ഈ വെള്ളച്ചാട്ടത്തെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ ഈ അടുത്താണ് കൂടുതൽ വിശദമായി പുറത്തുവന്നത്. ഈ വെള്ളച്ചാട്ടത്തിന് സമാന്തരമായി ഡെന്‍മാർക്ക് സ്ട്രെയിറ്റ് എന്ന വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഉള്ളത് ഈ ഡെന്മാർക്ക് സ്ട്രെയ്റ്റിന്റെ സമുദ്രാന്തർ ഭാഗത്താണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more