1 GBP = 113.99

ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുന്നതില്‍ തര്‍ക്കം; കോട്ടയത്ത് ബാറിന് മുന്നില്‍ കൂട്ടയടി

ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുന്നതില്‍ തര്‍ക്കം; കോട്ടയത്ത് ബാറിന് മുന്നില്‍ കൂട്ടയടി

കോട്ടയം മണര്‍കാട് ബാറിനു മുന്നില്‍ കൂട്ടയടി. ഗൂഗിള്‍ പേ വഴി ബില്ല് അടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്.

വടിയും കല്ലും ഉപയോഗിച്ച് ബാറിലെ ജീവനക്കാരും ബാറിലെത്തിയവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. അടി നടക്കുമ്പോള്‍ പെലീസ് സ്ഥലത്തുണ്ടായിരുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലെന്നും ഇതുവരെ കേസെടുത്തിട്ടില്ലെന്നുമാണ് മണര്‍കാട് പെലീസ് നല്‍കുന്ന വിശദീകരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more