1 GBP = 109.47
breaking news

ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാം; മുഖ്യമന്ത്രിയെ പരിഹസിച്ച് ​ഗവർണർ

ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാം; മുഖ്യമന്ത്രിയെ പരിഹസിച്ച് ​ഗവർണർ

വൈസ് ചാൻസിലർമാരുടെ രാജി ആവശ്യപ്പെട്ടുള്ള വിവാദത്തിനിടെ​ മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം പരാമർശിച്ച് ഗവർണറുടെ വാർത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം പിപ്പിടിയാകാമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. മാധ്യമപ്രവർത്തനം എന്ന നിലയിൽ ചിലർ രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണെന്നും കടക്കു പുറത്തെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോൾ മാധ്യമ സിൻഡിക്കേറ്റ് എന്നു പറഞ്ഞതും ഭരണ പക്ഷത്ത് ഇരിക്കുമ്പോൾ കടക്ക് പുറത്തെന്നും പറഞ്ഞതും താനല്ല. മാധ്യമങ്ങളോട് തനിക്കെന്നും ബഹുമാനമാണ്. ജനാധിപത്യത്തിൽ മാധ്യമങ്ങൾ അത്യാവശ്യ ഘടകമാണ്. എന്നാൽ മാധ്യമ പ്രവർത്തനം പാർട്ടി പ്രവർത്തനമായി കാണുന്നവരോട് പ്രതികരിക്കാനില്ല എന്നാണ് പറഞ്ഞത്. അധികാര ദുർവിനിയോഗം നടത്തിയത് താനല്ല, വിസിമാരാണ്. മുഖ്യമന്ത്രിയോട് ചോദ്യം ചോദിയ്ക്കാൻ മാധ്യമങ്ങൾക്ക് ധൈര്യം ഇല്ലാത്ത സ്ഥിതിയാണ്.

സാങ്കേതിക സർവകലാശാല വിസി നിയമനം ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയത് സുപ്രീം കോടതിയാണ്. വിസി നല്ല നിലയിലാണ് പ്രവർത്തിച്ചിരുന്നത്. കെടിയു വിസിക്ക് ആവശ്യമായ യോഗ്യതയുണ്ടായിരുന്നു. അവരെ തെരെഞ്ഞെടുത്ത രീതി തെറ്റാണെന്നാണ് കോടതി പറഞ്ഞത്. വൈസ് ചാൻസലർമാരെ നിയന്ത്രിക്കുന്നത് എൽ ഡി എഫാണെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more