1 GBP = 105.56
breaking news

മുലായം സിംഗ് യാദവിന് രാജ്യം ഇന്ന് വിട നൽകും

മുലായം സിംഗ് യാദവിന് രാജ്യം ഇന്ന് വിട നൽകും

അന്തരിച്ച സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവിന് രാജ്യം ഇന്ന് വിട നൽകും. സംസ്‌കാരം അദ്ദേഹത്തിന്‍റെ ജന്മനാടായ ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ സൈഫായിയിൽ പൂർണ്ണ ഒഔദ്യോഗിക ബഹുമതികലോടെ നടക്കും.

ഉച്ചകഴിഞ്ഞ് 3 മണിക്കാണ് സംസ്‌കാരം. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ഇന്നലെ രാവിലെ 8:15 നായിരുന്നു മുലായം സിംഗ് യാദവിന്റെ അന്ത്യം.

കേന്ദ്രസർക്കാരിനെ പ്രതിനിധികരിച്ച് സംസ്ക്കാര ചടങ്ങിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പൻകെടുക്കും. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള സംസ്ഥാനമന്ത്രിമാരും മറ്റ് പാർട്ടി നേതാക്കളും ചടങ്ങിൽ സമ്പന്ധിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more