1 GBP = 106.87
breaking news

ജിഎംഎ ഓണാഘോഷം അവിസ്മരണീയമായി ; ചെണ്ട മേളവും മെഗാ തിരുവാതിരയും ഓണസദ്യയും വടംവലിയും ഒക്കെയായി മറക്കാനാകാത്ത മറ്റൊരു ഓണാഘോഷം കൂടി

ജിഎംഎ ഓണാഘോഷം അവിസ്മരണീയമായി ; ചെണ്ട മേളവും മെഗാ തിരുവാതിരയും ഓണസദ്യയും വടംവലിയും ഒക്കെയായി മറക്കാനാകാത്ത മറ്റൊരു ഓണാഘോഷം കൂടി

ജിഎംഎ അംഗങ്ങള്‍ക്ക് മനോഹരമായ ഒരു ഓണവിരുന്നാണ് ഇക്കുറി അരങ്ങേറിയത്. ഓണം കഴിഞ്ഞെങ്കിലും ആവേശത്തിന് തീരെ കുറവില്ലാതെ എല്ലാവരും ഒത്തുകൂടി മാവേലിയെ വരവേറ്റു. രാവിലെ 9 മണിയോടെ രജിസ്‌ട്രേഷന്‍ തുടങ്ങി.ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വരവേറ്റ് എത്തിയതോടെ ആഘോഷത്തിന്റെ ആരവം മുഴങ്ങി. പിന്നീട് മെഗാ തിരുവാതിര. ജിഎംഎയുടെ വനിതകള്‍ ചേര്‍ന്നൊരുക്കിയ മനോഹരമായ തിരുവാതിര കളിയാണ് അരങ്ങേറിയത്. മുന്നോടിയായി ജിഎംഎയുടെ യുവതലമുറ അവതരിപ്പിച്ച ചെണ്ടമേളം ശ്രദ്ധേയമായി.

ജിഎംഎയുടെ സ്ഥിരം മാവേലിയായ സതീഷ് എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു
വാശിയേറിയ വടംവലി മത്സരം നടന്നു.ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റും ജിഎംഎ ചെല്‍റ്റന്‍ഹാം യൂണിറ്റും ജിഎംഎ സെന്റര്‍ഫോര്‍ഡ് യൂണിറ്റുമാണ് വാശിയേറിയ പോരാട്ടം നടന്നത്. ജിഎംഎയുടെ ഗ്ലോസ്റ്റര്‍ യൂണിറ്റ് ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം ജിഎംഎ ചെല്‍റ്റന്‍ഹാം യൂണിറ്റും മൂന്നാം സ്ഥാനം നവാഗതരായ ജിഎംഎ സെന്റര്‍ഫോര്‍ഡും നേടി.

വാശിയേറിയ മത്സരമായിരുന്നു നടന്നത്.
12 മണിയോടെ ഏവര്‍ക്കും രുചികരമായ സദ്യ വിളമ്പി. രണ്ടു മണിയോടെ അവസാനിച്ച സദ്യയില്‍ എണ്ണൂറോളം പേര്‍ സദ്യ ആസ്വദിച്ചു.

രംഗപൂജയോടെ പരിപാടി തുടങ്ങി.തുടര്‍ന്ന് വേദിയിലേക്ക് ജിഎംഎ ഭാരവാഹികളെ ക്ഷണിച്ചു. തുടര്‍ന്ന് ജിഎം എ സെക്രട്ടറി ദേവ്‌ലാല്‍ സഹദേവന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

ജിഎംഎ പ്രസിഡന്റ് ജോവില്‍ടണ്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ ജിഎംഎയോട് കാണിക്കുന്ന സഹകരണത്തിന് നന്ദി പറഞ്ഞു.മാവേലി നാടു വാണ കാലത്തുള്ള സാഹോദര്യവും സ്‌നേഹവും തിരിച്ചുകൊണ്ടുവരാമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.

തുടര്‍ന്ന് ജിസിഎസ്ഇ എ ലെവല്‍ പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ കുട്ടികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.

https://photos.app.goo.gl/iQj29MB3SEqi5MMPA

ജിഎംഎ പ്രസിഡന്റ് ജോ വില്‍ടണ്‍, സെക്രട്ടറി ദേവലാല്‍ സഹദേവന്‍, ട്രഷറര്‍ മനോജ് വേണുഗോപാല്‍, ഭാരവാഹികളായ സന്തോഷ് ലൂക്കോസ്, സ്റ്റീഫന്‍, സജി തുടങ്ങിയവരും ചെല്‍റ്റ്‌നാം യൂണിറ്റ് ഭാരവാഹികളായ ബിസ്‌പോള്‍ മണവാളന്‍, കിരണ്‍, സുബിന്‍ എന്നിവര്‍ക്കൊപ്പം യുക്മ ദേശീയ പ്രസിഡന്റ് ബിജു പെരിങ്ങത്തറ, യുക്മ റീജ്യണല്‍ സെക്രട്ടറി സുനില്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് ഔദ്യോഗികമായി ഓണാഘോഷം ഉത്ഘാടനം ചെയ്തത്.

റോബി മേക്കര, രമ്യ വേണുഗോപാല്‍, ഏയ്ഞ്ചല്‍ ജെഗി, നേഹ ആന്റണി എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു.

ജിഎംഎയുടെ സ്വന്തം നാട്യാചാര്യ ബിന്ദു സോമന്‍ അവതരിപ്പിച്ച പുഷ്പാഞ്ജലിയും പോള്‍സണ്‍ ജോസും രജീഷും ചേര്‍ന്ന് അവതരിപ്പിച്ച കേളീ പദവും ശ്രദ്ധേയമായിരുന്നു.

കോവിഡിന് ശേഷമുള്ള കൂടിച്ചേരല്‍ ഏവരും ആഘോഷത്തോടെ കൊണ്ടാടി. പിന്നീട് വേദിയില്‍ പാട്ടും നൃത്തവും നാടകവും ഒക്കെയായി വേദിയെ കീഴടക്കി അംഗങ്ങള്‍. മനോഹരമായ പരിപാടികള്‍ കാണുകളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു.

GMA കലാകാരൻമാർ അവതരിപ്പിച്ച മാവോയിസ്റ്റ് എന്ന നാടകം ഏറെ ശ്രദ്ധേയമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more