1 GBP = 106.56
breaking news

Khosta-2 | കോവിഡിനു സമാനം; റഷ്യയിൽ വവ്വാലുകളിൽ കണ്ടെത്തിയ ഖോസ്ത-2 വൈറസിനെക്കുറിച്ചറിയാം

Khosta-2 | കോവിഡിനു സമാനം; റഷ്യയിൽ വവ്വാലുകളിൽ കണ്ടെത്തിയ ഖോസ്ത-2 വൈറസിനെക്കുറിച്ചറിയാം

നിലവിലെ കോവി‍ഡ് വാക്സീനുകള്‍ തീര്‍ക്കുന്ന പ്രതിരോധത്തെ മറികടക്കാൻ ശേഷിയുള്ളതാണ് പുതിയ വൈറസ് എന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷണ സംഘം വ്യക്തമാക്കി.

കോവിഡ് (Covid) മഹാമാരിയുടെ ആഘാതത്തിൽ നിന്ന് ലോകം പൂർണമായും കരകയറിയിട്ടില്ല, അതിനിടെ സമാനമായൊരു വൈറസ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഖോസ്ത-2 (Khosta-2) എന്ന ഈ വൈറസ് റഷ്യയിലും വവ്വാലുകളിലാണ് കണ്ടെത്തിയത്. ഈ വൈറസിന് മനുഷ്യരിലേക്കും വ്യാപിക്കാനുള്ള ശേഷിയുണ്ടെന്ന് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ (Washington State University) പിഎല്‍ഒഎസ് പാത്തജന്‍സ് (PLOS Pathogens) എന്ന ജേണലിൽ പറയുന്നു. നിലവിലെ കോവി‍ഡ് വാക്സീനുകള്‍ തീര്‍ക്കുന്ന പ്രതിരോധത്തെ മറികടക്കാൻ ശേഷിയുള്ളതാണ് പുതിയ വൈറസ് എന്ന് വാഷിങ്ടണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷണ സംഘം വ്യക്തമാക്കി.

എന്താണ് ഖോസ്ത – 2

റഷ്യയിലെ സോചി നാഷണൽ പാർക്കിന് സമീപം 2020 മാർച്ചിനും ഒക്ടോബറിനും ഇടയിൽ ശേഖരിച്ച വവ്വാലുകളുടെ സാമ്പിളിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. രണ്ട് തരത്തിലാണ് ഈ വൈറസുള്ളത്- ഖോസ്ത-1ഉം ഖോസ്ത-2ഉം. ഇതില്‍ ഖോസ്ത-2 ആണ് മനുഷ്യരെ ബാധിക്കുക. ഈ വൈറസിന് കോവിഡ് വാക്സിനുകളെ മറികടക്കാനാകുമെന്നും ​ഗവേഷകർ കണ്ടെത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more