1 GBP = 113.70

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ലിസ് ട്രസ്; നാളെ ചുമതലയേൽക്കും

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ലിസ് ട്രസ്; നാളെ ചുമതലയേൽക്കും

ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ലിസ് ട്രസ്. കൺസർവേറ്റിവ് പാർട്ടി നേതൃത്വ മത്സരത്തിൽ റിഷി സുനക്കിനെ പരാജയപ്പെടുത്തിയാണ് ലിസ് ട്രസ് അടുത്ത പ്രധാനമന്ത്രിയാകുന്നത്. ട്രസ് നാളെ ചൊവ്വാഴ്ച ബോറിസ് ജോൺസന്റെ പിൻഗാമിയായി രാജ്യത്തെ മൂന്നാമത്തെ വനിതാ നേതാവാകും.

81,326 വോട്ടുകൾ ലിസ് നേടിയപ്പോൾ സുനക്കിന് 60,399 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നേതൃത്വ മത്സരം സംഘടിപ്പിച്ചതിന് പാർട്ടിക്ക് നന്ദി പറഞ്ഞുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടത് ഒരു ബഹുമതിയാണെന്ന് ട്രസ് പറഞ്ഞു.

നിരവധി വിവാദങ്ങളുടെ പേരിൽ മന്ത്രിമാരുടെ ഒരു തരംഗത്തെത്തുടർന്ന് രാജി പ്രഖ്യാപിക്കാൻ നിർബന്ധിതനായ ജോൺസൺ, ഔപചാരികമായി രാജിക്കത്ത് സമർപ്പിക്കുന്നതിനായി സ്കോട്ട്ലൻഡിലെ ബാൽമോറൽ കാസിലിൽ രാജ്ഞിയെ സന്ദർശിക്കും. ഇതിന് തൊട്ടുപിന്നാലെ, ലിസ് ട്രസ് രാജ്ഞിയെയും കാണും, തുടർന്ന് രാജ്ഞി കൺസർവേറ്റിവ് പർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ട്രസിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും.

അധികാരമേറ്റതിന് ശേഷം 10-ാം നമ്പറിന് പുറത്ത് ട്രസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്ന പ്രസംഗത്തിലാകും കാബിനറ്റ് നിയമനങ്ങൾ പ്രഖ്യാപിക്കുക. പ്രധാനമന്ത്രി ബോറിസ് ജോൺസണിനും എതിർ സ്ഥാനാർഥിയായ റിഷി സുനകിനും ട്രസ് നന്ദി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more