1 GBP = 113.96

കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണം ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ തള്ളുന്നത് : മേയർ

കൊച്ചിയിലെ വെള്ളക്കെട്ടിന് കാരണം ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ തള്ളുന്നത് : മേയർ

കൊച്ചി നഗരത്തിലെ ഹോട്ടൽ മാലിന്യങ്ങൾ റോഡിൽ തള്ളുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണമെന്ന് മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ. യുദ്ധകാലാടിസ്ഥാനത്തിൽ ഇത് നീക്കം ചെയ്യാനുള്ള നിർദേശം നൽകിയെന്നും മേയർ പറഞ്ഞു.

2018ലെ പ്രളയത്തിൽ കൊച്ചിയിലുണ്ടായി വെള്ളക്കെട്ടാണ് ഇപ്പോഴും ഉണ്ടായത്. വേലിയേറ്റമുണ്ടായതും തോരാതെ മഴപെയ്തതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. കാനകളിലെ മാലിന്യം നഗരസഭ മാറ്റിയാലും വീണ്ടും ജനങ്ങൾ ഇത് ആവർത്തിക്കുന്നു എന്നും മേയർ കുറ്റപ്പെടുത്തി.

തോടുകളും കാനകളും കോരുമ്പോഴും വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടുകയാണെന്ന് മേയർ പറയുന്നു.

നിലവിൽ കൊച്ചിയിൽ നിർമിച്ചിരിക്കുന്ന മാൻ ഹോളുകൾ പര്യാപ്തമല്ല. ഓപ്പറേഷൻ ബ്രേക്ക് ത്രൂ കൊണ്ട് മാത്രം പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. കൊച്ചിയിലെ സാഹചര്യം പ്രത്യേകമായി കണ്ട് സർക്കാർ ഇടപെടണമെന്നും മേയർ ആവശ്യപെട്ടു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more